ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി/അക്ഷരവൃക്ഷം/പ്രകൃതി ശുചിത്വം പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി; ശുചിത്വം; പ്രതിരോധം

ലോകമെമ്പാടും മഹാമാരിയായി മാറിയ കൊറോണ വൈറസ് (കോവിഡ് 19)ഭീതിയിലാണ് എല്ലാവരും. ചൈനയിലെ വുഹാൻ പട്ടണത്തിലാണ് ഈ രോഗബാധ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത്. മനുഷ്യരിൽ നിന്ന് മനുഷ്യരൊലേക്ക് പകരുന്ന കോറോണയുടെ സ്വഭാവം സ്ഥിതി ഗുരുതരമാക്കുന്നുണ്ട്. കൊറോണ ചെറുക്കാൻ ഫലപ്രദമായ പ്രതിരോധ മാർഗങ്ങളൊന്നും വികസിപ്പിച്ചിട്ടില്ല എന്നത് സ്ഥിതി രൂക്ഷമാക്കുന്നു. നമ്മുടെ ഇന്ത്യയിലും ഈ വൈറസ് പിടിമുറുക്കി കഴിന്നു. ഇന്ന് ആ രോഗബാധ നമുടെ കൊച്ചു കേരളത്തിലും എത്തി. ഇന്ത്യയിൽ മൊത്തം നോക്കിയാൽ രോഗബാധിതരുടെ എണ്ണത്തിൽ കേരളം പന്ത്രണ്ടാം സ്ഥാനത് നിൽക്കുകയാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അപേക്ഷിച്ച് കേരളം ഒരു മാതൃക സംസ്ഥാനമാണ്.

പ്രതിരോധ മാർഗങ്ങളൊന്നും കണ്ടെത്താത്തതിനാൽ സർക്കാരിന്റെ നിയമങ്ങൾ പാലിക്കുന്നതാണ് പ്രതിവിധി. ഇടക്കിടെ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് 20 സെക്കന്റ്‌ നന്നായി കഴുകുക. 38ഡിഗ്രീ സെൽസിയസ് പനി ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടുക. ഈ ലോകത്ത് നിന്ന്തന്നെ ഈ വൈറസിനെ തുരത്താൻ നമുക്ക് കൈ കോർക്കാം.

അഭിമന്യു.എ. കെ
8 B ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം