ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/ ലൂക്കാസപ്പൂപ്പന്റെ ഗുണപാഠം
ലൂക്കാസപ്പൂപ്പന്റെ ഗുണപാഠം
അങ്ങനെയൊരിക്കൽ ഒരവധിക്കാലത്ത് അപ്പൂപ്പൻ കുട്ടികൾക്ക് ഒരു കഥ പറഞ്ഞു കൊടുത്തു. ഒരു പെൺ കുട്ടിയുടെ കഥ. ശുചിത്വത്തിന്റെ പ്രതീകമായ ആ കഥ കുട്ടികൾ സന്തോഷത്തോടെ കേട്ടിരുന്നു. ആ പെൺകുട്ടി ഒരിക്കലും ജനങ്ങളെ പൊതുനിരത്തിൽ തുപ്പാൻ അനുവദിച്ചില്ല . അവൾ എല്ലാവരോടുമായി പറഞ്ഞു. നിങ്ങൾ ചെയ്യുന്ന ഈ തെറ്റ് ഒരിക്കൽ നിർത്തിക്കപ്പെടുക തന്നെ ചെയ്യും. കുറച്ചു കാലങ്ങൾക്കുശേഷം അവളുടെ വാക്കുകൾ ഏറെ സ്വീകാര്യത നേടി. പൊതുനിരത്തിൽ തുപ്പുന്നത് ശിക്ഷാർഹമായി. അവളെ ലോകം തന്നെ അംഗീ കരിചു. കഥ കഴിഞ്ഞപ്പോൾ ലൂക്കാസ് അപ്പുപ്പൻ കുട്ടിക ളോട് ചോദിച്ചു. ഇനി മുതൽ നിങ്ങൾ എന്തു ചെയ്യും.? കുട്ടികളെല്ലാവരും ചിന്തയിൽ മുഴുകി ഇരുന്നു. പെട്ടെന്ന് മിടുക്കനായ ഒരു കുട്ടി എണീറ്റ് നിന്ന് പറഞ്ഞു. അപൂപ്പാ റോഡരികിൽ നമുക്ക് നമ്മാലാവുന്ന വിധം കുറച്ചു വേസ്റ്റ് ബിൻ സ്ഥാപിച്ചു കൂടെ...? പ്ലാസ്റ്റിക്കുകൾ അതിൽ നിക്ഷേപിക്കാം. അലക്ഷ്യമായി വലിച്ചെറിയുന്നതിലും നല്ലതല്ലേ അത്. അപ്പൂപ്പൻ പറഞ്ഞു. തീർച്ചയായും. ഇനി നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ സങ്കൽപങ്ങളെക്കുറിച്ച് പറയൂ. അവർ ഓരോരുത്തരും അവരുടെ ഭാവനയിൽ വന്ന ആശയത്തെ അവതരിപ്പിച്ചു. അപ്പോൾ ലൂക്കാസ് അപ്പൂപ്പൻ ചിന്തിച്ചു. എന്തു കൊണ്ടും ഈ കഥ ആദ്യമേ പറയേണ്ടിയിരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ