ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ/അക്ഷരവൃക്ഷം/വീട്ടിൽ തന്നെ

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിൽ തന്നെ

പഠനം എല്ലാം കഴിഞ്ഞു പുസ്തകം ഒക്കെ ഒതുക്കി വെച്ച് അപ്പു ടീവി കാണാൻപോയി രാത്രി ഈ നേരമായൽ ന്യൂസ്‌ ചാനെൽ കാണുന്നതാണ് പതിവ്. അതിനിടെ ഒരു വാർത്ത അവന്റെ ശ്രദ്ധയിൽ പെട്ടു. ചൈനയിൽ നിന്ന് ഇന്ത്യയിലെക്ക് ഒരു മാരക വൈറസ് കടന്നു വന്നിരിക്കുന്നു. മനുഷ്യരുടെ ഉള്ളിൽ ചെന്നാൽ ജീവ ഹാനി തന്നെ സംഭവിക്കുന്ന ഒരു വൈറസ്. അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അപ്പുവിന്റെ മനസ്സിൽ ആ വൈറസ് നിറഞ്ഞു നിന്നിരുന്നു. ഉറങ്ങുമ്പോൾ ഉണ്ടായിരുന്ന ആശങ്ക പിറ്റേന്ന് രാവിലെയും ഉണ്ടായിരുന്നു. അവൻ ടീവി തുറന്നു. മനുഷ്യ സമ്പർക്കം മൂലം ഇന്ത്യയിൽ ആകെ ആ വൈറസ് പടർന്നു കഴിഞ്ഞു. സ്കൂളുകൾ പൂട്ടി, പരീക്ഷകൾ മാറ്റി, കടകൾ എല്ലാം അടച്ചു enna വാർത്തയാണ് അവൻ കണ്ടത്. ലോകത്ത് ഒട്ടാകെ ഒരു സമ്പൂർണ ലോക്ക് ഡൌൺ. അങ്ങനെയിരിക്കെ യാണ് ഈ വറുതിയുടെ കാലത്ത് ചക്കയുടെ വരവ്. എല്ലാ വീട്ടിലും ചക്കയുടെ വിഭവങ്ങൾ മാത്രം. മുൻപ് നമ്മൾ തിരിഞ്ഞു പോലും നോക്കാത്ത ചക്കക്ക് ഈയൊരു കാലത്ത് നൽകിയത് സ്വർണത്തിന്റെ മൂല്യമായിരുന്നു. തന്റെ സൗന്ദര്യ ത്തിന് അടിമയായി രുന്നു അപ്പുവിന്റെ അമ്മ. ഏതു നേരവും കണ്ണാടിയുടെ മുൻപിൽ നിന്ന് ചായം പൂശലാണ് പ്രധാന പരിപാടി. അപ്പുവിനെ അച്ഛൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. ഡൗൺലോഡ് ആയതിനാൽ അദ്ദേഹത്തിന് ജോലിയുമില്ല. പുറത്തിറങ്ങുന്നവരെ പോലീസുകാർ തിരിച്ചു അയക്കുന്നത് എല്ലാം അവൻ ടിവിയിൽ കണ്ടു. ലോകത്ത് ഒന്നാകെ മരണസംഖ്യ ഉയർന്നത് കണ്ടു അപ്പോൾ എന്നും പ്രാർത്ഥിക്കാറുണ്ട്. ഒരു വീട്ടുകാർക്കും തന്നെ സാധനങ്ങളും മറ്റൊന്നും വാങ്ങാൻ പുറത്തിറങ്ങാൻ പറ്റിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് അപ്പുവിനെ അമ്മ അതെന്താ അച്ഛനോട് പരാതി പറയുന്നത്. ദേ മനുഷ്യാ എന്റെ മേക്കപ്പ് കോസ്റ്റുമെസ് എല്ലാം തീരാറായി. എനിക്ക് എത്രയും പെട്ടെന്ന് തന്നെ പുതിയത് വേണം നിങ്ങൾ അതെനിക്ക് വാങ്ങിത്തരണം. അപ്പുവിന്റെ അമ്മയ്ക്ക് സൗന്ദര്യ വസ്തുക്കളോടും സൗന്ദര്യത്തോടുള്ള ആർത്തി കണ്ടു അവന്റെ അച്ഛനെ എന്നും ദേഷ്യമായിരുന്നു. ഈ വറുതിയുടെ കാലത്ത്ഇങ്ങനെയുള്ള ഭാര്യയുടെ പരാതി കേട്ടു അദ്ദേഹം പൊട്ടിത്തെറിച്ചു. ഈ വറുതിയുടെ കാലത്തും നിന്റെ ആർത്തി നിർത്താറായില്ലേ. അല്ലെങ്കിലും കുറേ സൗന്ദര്യം വാരിക്കൂട്ടിയിട്ട് എന്ത് നേടാനാണ്. പുറത്ത് വെയിലത്ത്‌ നിന്നു പണിയെടുത്താൽ എന്റെ നിറം മങ്ങും എന്ന് പോലീസുകാർ ഒന്ന് വിചാരിച്ചിരുന്നെങ്കിൽ ഈ നാടിന്റെ അവസ്ഥ എന്താവുമായിരുന്നു. നാടോടുമ്പോൾ നടുവേ ഓടണമെന്നുണ്ട് എന്ന് കരുതി ജീവിത യാത്രയിലെ പാഥേയമായ മൂല്യങ്ങളെ മറക്കരുത്. ഈ രോഗത്തെ പ്രതിരോധിക്കാൻ ഒരേയൊരു മാർഗ്ഗം മാത്രമേയുള്ളൂ ശുചിത്വം. മുഖത്ത് ഓരോ ചായം പൂശി മുഖം നന്നാക്കിയാൽ പോരാ ഓരോ അര മണിക്കൂറിലും കൈ കഴുകുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. തിരിച്ചു വന്നിട്ട് ഷാനി റൈസർ കൊണ്ട് കൈകൾ വൃത്തിയാക്കുക. സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ അച്ചടക്ക പൂർവ്വം അനുസരിക്കുക. എടീ വറുതിയുടെ കാലത്തും ഒരു ലീവ് പോലുമെടുക്കാതെ ദൈനംദിന പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയും മാധ്യമപ്രവർത്തകരെയും ഓരോ നേരവും സ്മരിക്കണം. ഈയൊരു വൈറസിന് നമുക്ക് വീട്ടിൽ തന്നെ ഇരുന്ന് രോഗത്തെ പ്രതിരോധിക്കാം. ശുചിത്വം പാലിക്കാം വീടും പരിസരവും വൃത്തിയാക്കുക ഇതിലൂടെ ഒക്കെ മാത്രമേ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാൻ കഴിയൂ. ഭർത്താവിന്റെ വാക്കുകൾ കേട്ട് മനസ്സു മാറിയ അപ്പുവിനെ അമ്മ അന്നുമുതൽ ശുചിത്വം പാലിക്കുകയും വീട്ടിൽ തന്നെ ഇരുന്ന് രോഗത്തെ പ്രതിരോധിക്കാം എന്ന തീരുമാനം എടുത്തു.

കൃഷ്ണവേണി എസ്. പി
VIII F ജി.എച്ച്. എസ്സ്.എസ്സ് അവിടനല്ലൂർ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ