ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം അറിവ് നൽകും ഏഴാംക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു അശോക് .അവന്റെ അധ്യാപകൻ വിദ്യാർഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്ത വർക്ക് കഠിനശിക്ഷ കിട്ടും എന്നും പറഞ്ഞിരുന്നു അന്ന് ഒരു കുട്ടി മാത്രം വന്നില്ല ആരാണത് എന്ന് പട്ടികയിൽ നോക്കിയപ്പോൾ മുരളിയാണ് എന്ന് മനസ്സിലായി. ക്ലാസ് ലീഡർ അശോക് മുരളിയുടെ പക്കൽ ചെന്ന് എന്താ മുരളി നീ ഇന്ന് പ്രാർത്ഥനയിൽ വരാത്തത് ? മുരളി മറുപടി പറയാൻ തുടങ്ങിയതും അധ്യാപകൻ ക്ലാസ് റൂമിലേക്ക് കയറി വന്നതും ഒരേ സമയത്തായിരുന്നു. ' അശോക് ' ഇന്ന് ആരൊക്കെയാണ് പ്രാർത്ഥനയ്ക്ക് വരാതിരുന്നത് ?'. 'സർ ഇന്ന് പ്രാർത്ഥനയ്ക്ക് എല്ലാവരും വന്നിരുന്നു മുരളി മാത്രം വന്നില്ല . അശോക് മറുപടി പറഞ്ഞു . 'മുരളി അശോക് പറഞ്ഞത് സത്യമാണോ നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ലേ?' അദ്ധ്യാപകൻ ചോദിച്ചു . 'സാർ ഇന്ന് ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല'. മുരളി മറുപടി പറഞ്ഞു. അദ്ധ്യാപകൻ എന്താണാവോ പറയാൻ പോകുന്നത് എന്ന ജിജ്ഞാസയിൽ ക്ലാസ്സ് റൂം ശാന്തമായി കാണപ്പെട്ടു. അവനെ നോക്കിയ വിദ്യാർഥികൾ എല്ലാം ഇന്ന് എന്തെങ്കിലും മുരളിക്ക് ശിക്ഷ ലഭിക്കും എന്ന് ചിന്തിച്ച് കൊണ്ട് പരസ്പരം നോക്കി ചിരിച്ചു കൊണ്ടിരുന്നു . കാരണം അവർക്ക് മുരളിയെ അത്രയ്ക്ക് ഇഷ്ടമായിരുന്നില്ല. മുരളി നന്നായി പഠിക്കുന്ന വിദ്യാർത്ഥിയുമാണ്, അവൻറെ കയ്യക്ഷരം വളരെ മനോഹരമായിരുന്നു അധ്യാപകൻ കൊടുക്കുന്ന വർക്കുകൾ എല്ലാം അവൻ എഴുതി പൂർത്തിയാക്കുകയും ചെയ്തിരുന്നു അതിനാൽ മറ്റു വിദ്യാർഥികൾ കാണുമ്പോൾ തന്നെ വെറുപ്പ് പ്രകടമാക്കി കൊണ്ടിരുന്നു. നോക്കൂ ! മുരളി ആര് തെറ്റ് ചെയ്താലും ശിക്ഷ അനുഭവിച്ചേ പറ്റൂ അതിനു മുൻപ് നീ എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തത്? അദ്ധ്യാപകൻ ചോദിച്ചു പതിവുപോലെ പ്രാർത്ഥന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഞാൻ ക്ലാസ്സിൽ എത്തിയിരുന്നു ക്ലാസിലെ വിദ്യാർത്ഥികൾ എല്ലാം അപ്പോൾ പ്രാർത്ഥനയ്ക്ക് പോയിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ്സ് റൂം ശ്രദ്ധിച്ചത് ഭയങ്കര പൊടിയും കീറിയ കടലാസു കഷണങ്ങളും അവിടെ ചിതറികിടക്കുന്നു ക്ലാസ്സ് റൂം കാണാൻ തന്നെ മഹാ വൃത്തികേട് ആയിരുന്നു മാത്രവുമല്ല ഇന്ന് ശുചിയാക്കേണ്ട വിദ്യാർഥികൾ അത് ചെയ്യാതെ പ്രാർത്ഥനയക്ക് പോയി എന്ന് എനിക്ക് മനസ്സിലായി ഞാനത് വൃത്തിയാക്കാം എന്ന് വിചാരിച്ചു അത് ചെയ്തു അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല അവർക്കു പകരം നീ എന്തിനാ ചെയ്തത് എന്ന് ചോദിക്കുമായിരിക്കും നല്ലത് ആർക്കുവേണമെങ്കിലും ചെയ്യാം എന്ന് എനിക്ക് തോന്നുന്നു മാത്രവുമല്ല ശുചിത്വത്തിന്റെ പ്രാധാന്യത്തെ പറ്റി സർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ. വൃത്തിഹീനമായ സ്ഥലത്തിരുന്ന് പഠിച്ചാൽ എങ്ങനെയാണ് അറിവ് വരുക അതുകൊണ്ടാണ് ഞാൻ ചെയ്തത്. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ തരുന്ന എന്ത് ശിക്ഷ സ്വീകരിക്കാനും ഞാൻ തയ്യാറാണ് അവൻ പറഞ്ഞു. വളരെ നല്ലത് മുരളി നിന്നെപ്പോലെ ഓരോരുത്തരും നോക്കുകയാണെങ്കിൽ തീർച്ചയായും നമ്മുടെ പള്ളിക്കൂടം ശുചിത്വമുള്ളതായിത്തീരും നീ എന്റെ വിദ്യാർത്ഥിയാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു. നിന്നെ ഞാൻ ശിക്ഷിക്കില്ല അധ്യാപകൻ മുരളിയെ അഭിമാനത്തോടെ നോക്കി കുട്ടികളെ കണ്ടില്ലേ മുരളിയുടെ സംസ്കാരം എന്ന് പറഞ്ഞു കൊണ്ട് മറ്റു വിദ്യാർത്ഥികളെ അർത്ഥവത്തായി നോക്കി
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ |