പ്രളയത്തെയും നിപയെയും ആട്ടിയകറ്റിയ നമ്മെ വീണ്ടും തോൽപ്പിക്കുവാൻ, ഒരുമതൻ ചങ്ങല പൊട്ടിക്കുവാൻ, കൊറോണ രാക്ഷസൻ വന്നിട്ടുണ്ടേ... ഒത്തൊന്നു കേൾക്കണം കൂട്ടുകാരേ.... ഒത്തുപിടിക്കണം നാട്ടുകാരേ.... അതിജീവനത്തിന്റെ അതിർത്തി തീർത്തു നാം, അതിജീവനത്തിന്റെ പാതകൾ തീർത്തു നാം, കൊറോണ രോഗത്തെ തുരത്തിടേണം. നമ്മുടെ നാടിനെ പിച്ചിപ്പറിക്കുന്ന കൊറോണ മാരിയെ ജാഗ്രതയോടെ തല്ലിയോടിക്കാം മനസ്സുകൊണ്ടും, തല്ലിയോടിക്കാം ശരീരംകൊണ്ടും ഒരുമിച്ച് പോരാടിടാം നമുക്ക്, ഒരുമിച്ച് അതിജീവിക്കാം കൊറോണയെ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത