ജി.എച്ച്.എസ്.എസ്. പാണ്ടി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എച്ച്.എസ്. പാണ്ടി/നാടോടി വിജ്ഞാനകോശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാഷ നിരന്തരം മാറ്റത്തിന് വിധേയമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും, രാഷ്ട്രീയം, ഔദ്യോഗികം, അന്യ ഭാഷാ സമ്പർക്കം മുതലായ കാരണങ്ങൾകൊണ്ടും ഒരു പ്രദേശത്തെ ഭാഷയിൽ മാറ്റം വരുന്നു. എല്ലാ പ്രദേശത്തെ ഭാഷയും നല്ല ഭാഷതന്നെയാണ്. പ്രാദേശികമായ വൈവിധ്യമാണ് ഏതൊരു ഭാഷയുടേയും കരുത്ത്. ഈ ആശയം മുൻനിർത്തി ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന പാണ്ടി പ്രദേശത്ത് കാണപ്പെടുന്ന നമ്മുടെ ഭാഷെയെ അഭിമാനത്തോടെ ഇവിടെ അവതരിപ്പിക്കുകയാണ്.

അപ്പ്യ - അവർ
അന്തി മോന്തി - സന്ധ്യാനേരം
അലസി - പ്രയാസം
അലമ്പ് - പ്രയാസം
അളു - ധാന്യങ്ങളും മറ്റു സാധനങ്ങളും ഇട്ട് വയ്ക്കുന്ന ചെറിയ പാത്രം
അമ്പരപ്പ് - ധൃതി
അളമ്പ് - ചെറിയ ജീവി
അണെവാരം - ദുർവിധി
അറ്റിങ്ങൊ - അവർ
അച്ചിള് - ഒച്ച്
അന്തം - രൂപം
അപ്പിച്ചി - കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന കുര്ക്ക്

ആയിപ്പ - ശരി
ആദ്യെപുതിയേ - ആദ്യം മുതൽ
ആടക്ക് - അവിടത്തേക്ക്
ആകപ്പാ - അരുത്
ആയിറ്റ - ആയിട്ടില്ല
ആയിക്കോട്ട്പ്പാ - ആങ്ങനെ ആയിക്കോട്ടെ
ആട്ന്ന് - അവിടന്ന്

ഇടീ - മുഴുവൻ
ഇപ്പ്യ -ഇവർ
ഇരിക്കറോ - ഇരിക്കു
ഇറ്റിങ്ങോ - ഇവർ
ഇമ്മട്ടം -വീർപ്പുമുട്ടൽ
ഈട - ഇവിടെ
ഇർക്കീസ് - പിശുക്ക്
ഇച്ചാൽ - തൊട്ടിൽ

ഉമ്മപ്പാ - അറിയില്ല
ഉറുക്ക് - ഏലസ്സ്
ഉർള് - ചക്രം

ഊക്ക് - ശക്തി

എര്ത് - കാള
എന്ത്യേ - എന്ത്
എന്താണ് - എന്ത്

ഏട - എവിടെ
ഏട്ക്ക് - എവിടേക്ക്
ഏട്ടി - ചേച്ചി
ഏല് - മരത്തിന്റെ ശാഖ
ഏത്തകുത്ത - തുലനം ചെയ്യാത്ത
എന്ത്ണെ - എന്താ മോളെ

ഒക്ക - ഒരുമിച്ച്
ഒലപ്പൻ - ഒഴപ്പ്
ഒയിപ്പിക്ക് - ഒഴിപ്പിക്കുക
ഒലക്കുണ്ട് - ഉലക്ക
ഒരം - വികൃതി

ഓർ - അവർ
ഓൻ - അവൻ, ഭർത്താവ്
ഓൾ - അവൾ, ഭാര്യ
ഓട്ത്തു - എവിടെഓളിയ
ഓളിയ - ചാൽ
ഓൽക്കിടി - ഓലക്കണ്ണി

കമ്പായം - കൈലി മുണ്ട്
കലമ്പ് - വഴക്ക്
കട്ച്ചി - വശുക്കിടാവ്
കച്ചറ - ശല്യം
കപ്പപറംക്കി - പച്ചമുളക്
കയ്യ - കഴിയില്ല
കടി - ഫലാഹാരം
കാ
കാത് - ചെവി
കാതിന്റെ - കമ്മൽ
കായ് - കായ
കാരം - ഉണ്ണിയപ്പം ചുടുന്ന പാത്രം
കാട്ടംപർക്കി - തെണ്ടി
കി
കിച്ച്ക്കിളി - ഇക്കളി
കീ
കീയി - ഒരുങ്ങുക
കീ - എരങ്ങു
കു
കുരിയ - ചെറിയ കൂട്ട
കുമല് - കൂണ്
കുളുത്തൊ - പഴകഞ്ഞി
കുറി - പൊട്ട് കുഴിക്ക് - കുഴിക്കുക
കുച്ചില് - അടുക്കള
കുമ്പ് - പഴക്കി ദ്രവിച്ച
കുണ്ടക്കോയി - കൈത്തക്കാടുകളിൽ കാമപ്പെടുന്ന പക്ഷി
കുർക്കുട്ടി - ഉപ്പുത്തി മരം
കുടികൂടൽ - ഗൃഹപ്രവേശം
കുട്ട - മരക്കഷണം
കുമർച്ച - ഉഷ്ണം
കൂ
കൂക്കിരി - പട്ടികുട്ടി
കൂറ്റ് - ശബ്ദം
കെ
കെഇ - ഇടവഴി, രണ്ട് കയ്യാലകൾക്കിടയിലുള്ള ഭാഗം
കെനൊ - കിണർ
കെട്ടെളേപ്പൻ - ശംഖുവരയൻ
കെണി - സാമര്ഥ്യം
കേ
കേക്ക് - കേൾവി
കൈ
കൈക്കോട്ട് - തൂമ്പ്
കൈമ - കൈയ്യിൽ
കൊ
കൊങ്കാട്ടം - കുസൃതി

ഗമ്മത്ത് - ഗംഭീരം, സദ്യ

ചപ്പ - മധുരമില്ലാത്തത്
ചപ്പു - പുകയില
ചക്ലി -അരിമുറുക്ക്
ചപ്പികുക - നുണയുക
ചാക്കിരി - പാദസേവ
ചെ
ചെരു - പൊടിമീൻ
ചെന - കറ
ചെറുളി - ചെറുനാരങ്ങ
ചൊ
ചൊറ - ശല്യം
ചൊക്ക് - കുസൃതി ചോ
ചോള - ചുള
ചോക്ക് - കുസൃതി

ജാഗ - സ്ഥളം
ജോ
ജോള് - അവൾ

ഞങ്ങൊ - നമ്മൾ
ഞമ്ണ്ടുക - കുഴക്കുക
ഞമ്മൊ - നമ്മൾ
ഞേ
ഞേങ്ങല് - കലപ്പ
ഞേളുക - കരയുക

തൗട് - തവിട്
തമ്പാച്ചി - ദൈവം
തയമ്പ് - തയമ്പ്
തച്ചു - അടിച്ചു
തപ്പാല - ചെറിയ പാത്രം
താ
താപ്പ് - മോശം
താരിഖ് - തിയ്യതി
തി
തിരുമ്പുന്നെ - പിഴിയുക
തൂ
തൂയി - സൂജി
തെ
തെളി - കഞ്ഞിവെള്ളം
തെരിയ- തലചുമട്
തേ
തേഞ്ഞിറ്റ - മതിയായിറ്റില്ല
തോ
തൊള - തുള

ദമ്മയ്യ - മാപ്പ്
ദക്കയ്യ - മാപ്പ്
ദർക്കാസ് - മിച്ചബൂമി

നക്കറ്റം - അത്യാർഥി
നനക്ക്ന്നെ - അലക്കുക
നട - പടി
നട്ടപ്പാതിര - അഅർധരാത്രി
നട്ടപ്പെട്ട വെയിൽ - പൊരിവെയിൽ
നട്ടി - പച്ചക്കറി
നരമ്പ് - ഞരമ്പ്
നാ
നാട്ടി - ഞാറുനടൽ
നാട്ട - നീളമുള്ള വടി
നു
നുകിൽ - നൂൽ
നുമ്പലൊ - വേദന
നൂ
നൂറ് - ചുണ്ണാമ്പ്
നൊ
നൊടിച്ചൽ - വിടുവാഴത്തം
നൊണ്ണ് - മോണ

പരുതുക - തിരയുക
പയ്യു - പശു
പരക്കള് - പറംക്കിമുളക്
പറക്കായി - കശുമാവ്
പലകത്തി - പലകയിൽ ഉറപ്പിച്ച കത്തി
പാ
പാങ്ങ് - ഭംഗി
പാട്ട - കപ്പ്
പടച്ചി - പിടക്കോഴി
പാമ്പിച്ചി - പാമ്പ്
പി
പിസ്റ് - ദേശ്യം
പീ
പീടിയ- കട
പൃ
പൃക്ക് - കൊതുക്
പൈ
പൈപ്പ് - വിശപ്പ്
പൊ
പൊര - വീട്
പേ
പേക്രാന്തം - കുസൃതിതരം
പംചാത്തിക - വർത്തമാനം

ബട്ട - പാത്രം
ബട്ടി - വട്ടി, കൂട്ട
ബയ്യത്തി - ഓടിച്ചു
ബറ്റ് - ചോറ്
ബയറ്റെക്ക് - വയറ്
ബദ്ക്കി - ജീവിച്ചു
ബാ
ബാല്യക്കാരൻ - യുവാവ്
ബി
ബിടിച്ചൽ - മതിയാക്കുക
ബൂ
ബൂണു - വീണു
ബെ
ബെയ്ക്കാ - ചോറ്തിന്നാം
ബെസർപ്പ് - വിയർപ്പ്
ബെരുത്തം - അസുഖം
ബെർളോപ - വരൂ
ബേ
ബേംകീ - വെഗം ഇരങ്ങ്
ബൈ
ബൈദു - വൈകി

മറ - കുളിമുറി
മട്മ്മ - മടിയിൽ
മങ്ങലൊ - കല്യാണം
മച്ചുമ്മ - മച്ചിന്റെ മുകളിൽ
മജ - സുഖം
മദ്രൊ - മധുരം
മാ
മാച്ചി - ചൂൽ
മാട്ടം - മന്ത്രവാദം
മൂ
മൂരുന്നു - കൊയ്യുന്നു
മൂരി - കാള
മൊ
മൊള - മുളക്
യെ
യെമ്മപ്പ - അറിയില്ല
ലാ
ലാക്ക് - ലക്ഷ്യം

വന്നർല്ല - വരരുത്
വന്നിന - വന്നിരുന്നോ
വന്നിറ്റപ്പ - വന്നിറ്റില്ല

സർവത്താൽ - എന്ത്തന്നെ ആയാലും
സലം - സ്ഥലം

റാക്ക് - ചാരായം