ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ കൊറോണക്കാലം .

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം
കഥ

"ഉണ്ണീ ഉണ്ണീ ഇവനിതെവിടെ പോയിരിക്കുകയാ " അമ്മ അടുക്കളയിൽ പാത്രം കഴുകുന്നത് നിർത്തി പൂമുഖത്തേക്ക് വന്നു .അതാ ഉണ്ണി മുറ്റത്തു കെട്ടിക്കിടക്കുന്ന ചെളി വെള്ളത്തിൽചാടി കളിക്കുന്നു .മഹാ വികൃതി യാണുണ്ണി .എന്ത് പറഞ്ഞാലും കേൾക്കില്ല .ഈ കൊറോണ ക്കാലത് നല്ല കുട്ടിയായി അവനെ മാറ്റി എടുക്കാനുള്ള ശ്രമത്തിലാണ് അവന്റ മാതാപിതാക്കൾ .അവനെ പെട്ടെന്ന് അമ്മ കുളിപ്പിച്ചു.വൃത്തിയാക്കി .എന്നിട്ടു പറഞ്ഞു . "മോനേ ഇതു കൊന്നോണക്കാലമാണ് അതിനാൽ നമ്മൾ ഇപ്പോഴും വൃത്തിയായി നിൽക്കണം " അവൻ സമ്മതിച്ചു .കുറച്ചു കഴിഞ്ഞു ചേട്ടന്റ അടുത്തേക് പോയി .ചേട്ടൻ തന്റെ മുറിയിൽ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുകയാ യിരുന്നു .ചേട്ടന്റെ കൈയിൽ കളറും പശയുമൊക്കെ ആയിരിക്കുകയാണ് .ഉണ്ണി പറഞ്ഞു "ചേട്ടാ ഇപ്പോൾ കൊറോണക്കാലമാണ് നമ്മൾ ഇപ്പോഴും വൃത്തിയായിരിക്കാൻ ശ്രമിക്കണം " ചേട്ടൻ അവനെ തന്റെ അരികിലേക്കു ചേർത്തു നിർത്തിയിട്ടു പറഞ്ഞു "ഉണ്ണീ ഇതാരാരാ നിന്നോട് പറഞ്ഞു തന്നത് " "അമ്മയാ പറഞ്ഞു തന്നത്"ഉണ്ണി പറഞ്ഞു .മ്മ് ഉണ്ണി യിപ്പോൾ നല്ല കുട്ടിയായല്ലോ " താങ്ക്യൂ ചേട്ടാ ഞാനിനി എപ്പോഴും വൃത്തിയായെ നിൽക്കൂ " "പിന്നെ ഒരു കാര്യം കൂടി" "എന്താ ചേട്ടാ " "നമ്മൾ ഇടക്കിടെ കൈ സോപ്പിട്ട് കഴുകണം .കുറഞ്ഞത് 20 സെക്കെന്റെ ങ്കിലും ഉണ്ണി അങ്ങനെ കഴകില്ലേ " "ശരി ചേട്ടാ " ഇത് കേട്ടു കൊണ്ട് വന്ന അമ്മ പറഞ്ഞു "എപ്പോഴും വൃത്തിയായി രിക്കുക .സൂക്ഷിച്ചാൽ ദുഖിക്കേണ്ട .പേടിയല്ല ജാ ഗ്ര തയാണ് വേണ്ടത് .ഈ കൊറോണ കാലവും നാം കടന്ന് പോകും .


നൂറ ഫാത്തിമ
7B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ