ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം
ലേഖനം

മനുഷ്യൻെറയും മറ്റു ജീവജാലങ്ങളുടെയും ജീവിതത്തിലെ പ്രധാന ഘടകമാണ് ശുചിത്വം. ശുചിത്വം എന്നത് പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും ഒരു പോലെ പ്രധാനപ്പെട്ടതാണ്. പണ്ടു കാലങ്ങളിൽ പരിസ്ഥിതിയെ അധികം മലിനമാക്കാതെയുള്ള ജീവിത രീതി ആയിരുന്നു മനുഷ്യർ കൈ കൊണ്ടിരുന്നത് മനുഷ്യ ജീവിതത്തിൻ്റെ വേഗത വർദ്ധിച്ചപ്പോൾ അന്തരീക്ഷ മലിനീകരണത്തിൻ്റെ തോതും വർദ്ധിച്ചു ഇന്ന് നമുക്ക് ചുറ്റും മലിനമായ ജലാശയങ്ങളും മലിനമാക്കപ്പെട്ട ഭൂമിയും ആണ് കാണുന്നത് ഇതിൻ്റെ ബാക്കിപത്രമായി ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത രോഗങ്ങൾ നമ്മെ തേടിയെത്തിയിരിക്കുന്നു മാലിന്യം ഉണ്ടാക്കുന്ന ഇടത്തു തന്നെ അതു സംസ്കരിക്കാൻ ഉള്ള പദ്ധതികൾ നിലവിൽ ഉണ്ട് എങ്കിലും അത് ഒന്നും നടപ്പിൽ വരുന്നില്ല പണ്ട് കാലത്ത് കുപ്പിവെള്ളം വന്നപ്പോൾ അതിന് ആവശ്യക്കാർ കാണില്ല എന്ന് കരുതിയവർ ഇന്ന് പല രൂപത്തിലും വലിപ്പത്തിലും ഉള്ള കുപ്പിവെള്ള പാക്കറ്റുകൾ കണ്ട് വാങ്ങി ഉപയോഗിക്കുന്നു ഇന്ന് അതേ സ്ഥാനം ഓക്സിജൻ നിറച്ച പാക്കറ്റുകൾക്കാണ് .ഡൽഹിയിലും മറ്റും വായു മലിനീകരണം കാരണം ഓക്സിജൻ്റെ കുറവ് വന്നപ്പോൾ ഒരു മണിക്കൂർ രണ്ട് മണിക്കൂർ എന്ന കണക്കിൽ ഓക്സിജൻ വിൽക്കുന്നത് നാം കണ്ടതാണ് .ഇന്ന് ഈ ലോക്ക് ഡൗൺ കാലത്ത് അന്തരീക്ഷ മലിനീകരണം ഒരുപാട് കുറഞ്ഞതായ് നമുക്ക് മനസ്സിലാക്കാം ഇത് ഒരു പാഠമായ് ഉൾക്കൊണ്ട് ഇനിയെങ്കിലും മനുഷ്യൻ ജീവിച്ചാൽ നാളത്തെ തലമുറയ്ക്കും ഇവിടെ ജീവിയ്ക്കാം

അക്ഷയAB
7 B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം