ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/കൊറോണാ നിനക്ക് രക്ഷയില്ല

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാ നിനക്ക് രക്ഷയില്ല

കൊറോണ എന്ന മൂന്ന് അക്ഷരത്തെ പേടിച്ചു വീട്ടിലിരുന്ന് പാട്ടും സിനിമയും കണ്ട് അങ്ങനെ ഇരുന്നപ്പോൾ അച്ഛൻ കടയിൽ പോയിട്ട് വരുന്നത് കണ്ടു .എനിക്ക് അപ്പോൾ തോന്നിയത് അച്ഛന്റെ പുറകിൽ ആരോ ഉണ്ട് ,ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ അത് ഭീകരനായ കൊറോണ യാണെന്ന് മനസിലായി .അവൻ അങ്ങനെ ഉരുണ്ടുരുണ്ട് ചിരിച്ച് പാട്ടും പാടി വരികയാണ് .ഞാൻ ഓടി പോയി സോപ്പും വെള്ളവും എടുത്തു കൊണ്ട് വന്ന് അച്ഛനു കൊടുത്തു .അച്ഛൻ ഉടൻ തന്നെ നല്ലതുപോലെ കൈയ്യും കാലും മുഖവും കഴുകി . അത് കണ്ട കൊറോണ എന്നെ ഒരു വില്ലത്തിയെ പോലെ നോക്കി അത് കണ്ട് എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല .അത് കണ്ട് നിന്ന അച്ഛന് ഒന്നും മനസിലായില്ല .ഞാൻ തിരിഞ്ഞ് കൊറോണയെ നോക്കി അവൻ തിരിഞ്ഞു പോലും നോക്കാതെ പോകുന്നത് കണ്ടു . ഞാൻ വീണ്ടും വന്ന് ടിവി ക്ക് മുന്നിലിരുന്നു .ഉടൻ തന്നെ അച്ഛൻ വന്ന് ചാനൽ മാറ്റി വാർത്ത വച്ചു നോക്കിയപ്പോൾ എല്ലാത്തിലും കൊറോണ അങ്ങനെ നിറഞ്ഞു നിൽക്കുന്നു .ഒരു സൂപ്പർ സ്റ്റാറിനെപോലെ അങ്ങനെ നിൽക്കുന്നു .എനിക്ക് അപ്പോൾ തോന്നിയത് ചൈനയിലെ ഒരു വില്ലൻ സ്റ്റാറിനെ കേരളത്തിൽ കൊണ്ടുവന്ന് സിംഹാസനത്തിൽ ഇരുത്തിയതുപോലെ .നമ്മൾ തന്നെയാണ് ഇതിനെ ഇവിടെ കൊണ്ടുവന്നത് .ഇനി കരഞ്ഞിട്ടു കാര്യമില്ല . എങ്ങനെ ഒഴിവാക്കും എന്നാണ് ചിന്തിക്കേണ്ടത് .എനിക്ക് ഇന്നത്തെ ഈ സാഹചര്യം കണ്ടപ്പോൾ വളരെ വിഷമം തോന്നി. ഇതിനെതിരെ എങ്ങനെ പൊരുതാം എന്ന് ആലോലിച്ചപ്പോൾ എനിക്ക് ആദ്യം തോന്നിയത് എന്റെ വീടും പരിസരവും വൃത്തിയാക്കാം ഞാനത് അച്ഛനോടും അമ്മയോടും പറഞ്ഞു .അവർക്ക് അത് നല്ല ആശയമായി തോന്നി ഞങ്ങൾ ഒന്നിച്ചു വൃത്തിയാക്കി .എന്നിട്ട് ഞാനത് എന്റെ കൂട്ടുകാരോട് പറഞ്ഞു. അവരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കി .എന്നിട്ട് എന്നെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു .എനിക്ക് വളരെ സന്തോഷമായി . എന്നിട്ട് ഞാനും അച്ഛനും ഞങ്ങളുടെ റോഡിൽ കയറി നോക്കി എന്ത് നിശബ്ദം .അപ്പോഴാണ് അച്ഛൻ ഇന്നത്തെ വാർത്തയിലെ പ്രധാന കാര്യം പറഞ്ഞത് .ഡൽഹിയിലെ ശുദ്ധവായുവിനെപറ്റിയും ഗംഗയിലെയും യമുനയിലെയും മാലിന്യങ്ങൾ കുറഞ്ഞതും അപകടങ്ങൾ കുറഞ്ഞതും എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു. അപ്പോൾ എനിക്ക് തോന്നി വർഷത്തിൽ ഒരു പ്രാവശ്യം ഈ നഗരങ്ങൾ ഒന്നടച്ചിട്ടാൽ നന്നാകുമായിരുന്നു .ഞാനിത് അച്ഛനോട് പറഞ്ഞില്ല .കാരണം അച്ഛനും ഈ കൊറോണ വന്നതുമൂലം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുകൊണ്ട് ജോലിക്ക് പോകാൻ പറ്റുന്നില്ല .എന്തായാലും ഞാൻ നിർത്തുകയാണ് എല്ലാവരും കൈകൾ കഴുകി ശുദ്ധമാക്കി വീടുകളിൽ മടിപിടിച്ചിരിക്കാതെ അമ്മയെ സഹായിക്കുകയോ വീട് വൃത്തിയാക്കുകയോ പുസ്തകങ്ങൾ വായിക്കുകയോ ചെയ്യൂ .കൊറോണയെ വീടിന്റെ പരിസരത്ത് പോലും കയറ്റരുതേ. കൊറോണ കഥ ഇത് കൊണ്ടൊന്നും അവസാനിക്കാത്തതുപോലെയാണ് ഓരോ ദിവസത്തേയും വാർത്ത .ഞാനെന്തായാലും നിർത്തി ....

ആദിത്യ എ എസ്
7B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ