ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/എൻ മോഹങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
എൻ മോഹങ്ങൾ

 
കു‍‍ഞ്ഞിചിറകുകൾ വിരിച്ചു

പറക്കാൻ ശ്രമിക്കുന്ന

കിളികളെ കണ്ടനാൾ

അന്നു തൊട്ടെ

മോഹിക്കയാണ് ഞാൻ

ഒരു കു‍ഞ്ഞിക്കിളിയായി

വാനമാം പൂന്തോപ്പിൽ

പാറിപ്പറക്കുവാനായി

പുലരിയിൽ ശോഭയോടെ

ഉദിച്ചുനിൽക്കുന്ന സൂര്യനെൻ

മനസ്സിൽ ഞാൻ ഓർത്തെടുക്കുമ്പോൾ

മോഹിച്ചു പോകയാണ് ഞാൻ

ഒരുകൊച്ചു സൂര്യനായി

ഉദിച്ചുനിൽക്കാൻ

ഒരു സുപ്രഭാതത്തിൽ

പൂന്തോപ്പിലൊരറ്റത്ത്

വിടർന്നുനിൽക്കുന്ന പൂക്കളെ

കണ്ടൊരാ നിമിഷം

ഒരുചെറുപൂവായി ആ

ചെടികൾക്കൊപ്പം നിൽക്കാൻ

മോഹിച്ചുപ്പോയി ഞാൻ

വെറുതേ അന്ന്…

കാറ്റിൽ പറക്കുന്ന അപ്പൂപ്പൻ

താടിയെ

കണ്ടു ഞാൻ ലയിച്ചങ്ങ് പോയനേരം

മോഹമെൻ കാതിൽ മെല്ലെ മൊഴിഞ്ഞു

നിൻ ദുഃഖമെല്ലാം പറത്തൂ

നീ ഈ മന്ദമാരൂതനിൽ

ജീവിതദുഃഖങ്ങൾ എന്തിനെന്നറിയാതെ

കളങ്കമില്ലാത്ത പുഞ്ചിരിയോടെങ്ങും

ആർത്തുനടക്കുന്ന കിടാങ്ങളെ

കണ്ടുനിൽക്കെ

മനതാരിലൊരിറ്റു നോവോടെ

മോഹിക്കുന്നു ഞാൻ

എല്ലാം മറന്നങ്ങു പുഞ്ചിരിക്കാൻ

എൻ മോഹങ്ങളെല്ലാം

ഒരു മാലയായി കോർക്കയായി

ഞാനിന്ന്.

കൊതിയോടെ മാറിലണിയുവാനായി…..

എന്നാലും ആ മാല തിളക്കം

വരിച്ചില്ല…

മോഹം എന്നത് വെറും "മോഹം”

എന്ന രണ്ടക്ഷരം

മാത്രമാകുമോയെന്നെൻ തോന്നൽ മാത്രം


ഫെമി ടി എഫ്
8C ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത