ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/അച്ഛന്റെ വേർപാട്

Schoolwiki സംരംഭത്തിൽ നിന്ന്
അച്ഛന്റെ വേർപാട്
കഥ
 വളരെ ആഗ്രഹിച്ചു കിട്ടിയ ജോലിയാണ് അച്ഛന്റേത്.    ഒരുപാട് കഷ്ടപാടുകളിലൂടെ ആണ് തന്റെ ആഗ്രഹം സഫലമായത്. ഒരു ഡോക്ടർ ആവുക എന്നത് അച്ഛന്റെ ജീവിത ലക്ഷ്യം ആയിരുന്നു .അത് സഫലമായി.ഒരുപാടു പേരെ ആയാൾ ചികിത്സിപ്പിച്ചിട്ടുണ്ട്. അവരുടെയൊക്കെ അസുഖം മാറ്റിയിട്ടുമുണ്ട് .ജോലിക്ക് കയറിയിട്ട് ഏകദേശം 3 മാസത്തോളം ആയി .ഈയിടെയാണ് കൊറോണ എന്ന മഹാമാരി പകർന്നത് അവരേയും അച്ഛൻ സ്വന്തം ജീവന് പ്രധാന്യം കൊടുക്കാതെ ചികിത്സിപ്പിച്ചു .എന്നാൽ അച്ഛൻ തനിക്ക് രോഗം പിടിപെടും എന്ന് ചിന്തിച്ചില്ല .പ്രതീക്ഷിക്കാതെ രോഗം അച്ഛനേയും കീഴടക്കി അച്ഛന് വീട്ടിൽ പോകാനോ സ്വന്തം ഭാര്യയേയും മകളേയും കാണാനോ കഴിയാതായി. വിവരമറിഞ്ഞ് മക്കളും ഭാര്യയും ആശുപത്രിയിലെത്തി .എന്നാൽ അവരെ  ആശുപത്രിക്കുള്ളിൽ കയറാൻ ആരും സമ്മതിച്ചില്ല. സ്വന്തം മക്കളെ ഒന്ന് നെഞ്ചോട് ചേർത്തു പിടിക്കാൻ കഴിയാതെ അച്ഛന്റെ ഉള്ളുനീറി. സ്വന്തം മക്കളെ അവസാനമായി ഒരു നോക്കു നോക്കി ആ അച്ഛൻ ആശുപത്രിയുടെ തുരുമ്പിച്ച നിറം മങ്ങിയ ഗേറ്റിൽ ചാരിനിന്നു .ആ അച്ഛന്റെ കണ്ണുകളിൽ ചോര പൊടിഞ്ഞു. ഹൃദയം വിങ്ങിപ്പൊട്ടി .മക്കൾക്കും ഇതേ അവസ്ഥയായിരുന്നു. സ്പർശനത്തിലൂടെയും ശരീരത്തിലെ ശ്രവത്തിൽ കൂടിയും ആണ് ഈ രോഗം പിടിപെടുന്നത് എന്നറിയാവുന്ന അച്ഛൻ സ്വന്തം മക്കളെ ഉമ്മ വയ്ക്കാൻ കൂടി തുനിഞ്ഞില്ല .താൻ ഈ ലോകത്തിന് നന്മ ചെയ്‌തിട്ടാണല്ലോ വിടവാങ്ങുന്നത് എന്ന സംതൃപ്തി അച്ഛന്റെ മനസ്സിനെ തളർത്തിയില്ല.
        ഇങ്ങനെ ഒരുപാടു പേർ നമ്മുടെ ഈ ലോകത്തിൽ നിന്നു വിട്ടു പോയിരിക്കുന്നു ഇനിയും ഇതുപോലെ ജീവൻ പോകാതെ നമുക്ക് അവരെ കൈ പിടിച്ചു കയറ്റാം അവരുടെ ജീവിത യാത്രയിലേക്ക്....


അനശ്വര എസ്
10 B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ