ദൈവത്തിൻ പരീക്ഷണശാലയിൽ
മനുഷ്യൻ ഒരു കളിപ്പാവ
ഓരോ പരീക്ഷണങ്ങൾ തൻ
ഇരകൾ മർത്ത്യർ
നിർത്തുക ഈ നീചപ്രവൃത്തി
തടയും നാം ഒന്നിച്ച്
പൊരുതുക കൈകോർക്കാതെ
മനസ്സൊരുമിപ്പിച്ച്
തുരത്തുക മഹാമാരിയെ.....
ജാതിയില്ല, മതമില്ല
എല്ലാമൊന്ന് നാമൊന്ന്
കാവൽക്കാരെ നമ്മുക്ക് ഓർക്കാം
മാലാഖമാരെ സ്മരിക്കാം....
നേരിടും പരീക്ഷണത്തെ
ഇത് നന്മതൻ പരീക്ഷണം
മനസ്സൊന്ന് നാമൊന്ന്
ഇത് നമ്മുടെ നാടിനു വേണ്ടി
നമ്മുടെ സോദരർക്കായി....
നീങ്ങാം....ശുചിത്വത്തിൻ-
പാതയിലൂടെ....
തടുക്കാൻ ശുചിത്വമൊരായുധം
തളരില്ല നമ്മൾ...