അരുത്, അരുത്, അരുതെന്ന വാക്കു നീ
അനുസരിക്കില്ലേ
അരുതെന്ന വാക്കു നീ
അനുസരിക്കില്ലേ
ഭൂമിയിൽ നിന്നോളം ബുദ്ധി
ആർക്കുമേയില്ലേ
എങ്കിലും നീയാണു ബുദ്ധി ശൂന്യൻ
കൊറോണയാം എന്നിൽ
നിന്നും നീയകലൂ
നിശ്ചിത ദൂരം പാലിച്ചിടൂ
നിന്നിരു കരങ്ങളും
ശുചിയാക്കി നീയകലു
എന്നിൽ നിന്നും നീയകലൂ
നിൻ ശ്വാസ നിശ്വാസ മില്ലെങ്കിൽ
ഞാൻ വെറുമൊരു അണു മാത്രമായി തീരും
ഈ മണ്ണിൽ മണ്ണായി അലിഞ്ഞു ചേർന്നിടും
ഇനിയുള്ള നാളിലെ സൂര്യനും ചന്ദ്രനും
കണ്ടു നിറയാം വ്യക്തി ശുചിത്വം നീ പാലിക്കൂ