എത്തിടുന്നു രോഗം എത്തിടുന്നു
പലപല രോഗങ്ങൾ എത്തിടുന്നു
മനുജൻ ക്ഷണിച്ചു വരുത്തിടുന്നു
പലവിധ മാരക രോഗങ്ങളെ
ചികിത്സയുമില്ല ചികിത്സയ്ക്ക് വകയുമില്ല
രോഗപ്രതിരോധം തെല്ലുമില്ല
ഇങ്ങനെ പോകുവിൽ നമ്മുടെ ലോകം
രോഗത്തിൻ കീഴിൽ അകപ്പെട്ടിടും
ആശയും വേണ്ടാശങ്കയും വേണ്ട
വേണ്ടത് രോഗപ്രതിരോധമാം
പേടിയും വേണ്ട ദുഖവും വേണ്ട
വേണം നമുക്ക് കരുത്തും കരുതലും
പ്രാർത്ഥിച്ചീടാം യാചിച്ചീടാം
ഇനിയൊരു നല്ല പുലരിക്കായി
രോഗങ്ങളില്ലാത്ത പുഞ്ചിരി മായാത്ത
ഇനിയൊരു പൊൻപുലരിക്കായി