ഗവ. എച്ച് എസ് എസ് രാമപുരം/Activities/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തന ഉദ്ഘാടനം ജൂലൈ മാസം ആദ്യവാരം ബഹുമാനപ്പെട്ട ശ്രീമതി ഗിരിജാ കുമാരി ടീച്ചർ നിർവ്വഹിച്ചു 2019 -2020 അധ്യായന വർഷത്തിൽ നടപ്പാക്കിയ ചില നൂതന പദ്ധതികൾ

എഴുത്തോല വായനയുടെ പുതുവഴികൾ നാടകകളരി വീട്ടിലും ഒരു വായന മൂല കാവ്യകേളി പരിശീലനം ക്ലാസ് മാഗസിൻ കഥാപാത്രങ്ങൾ ക്യാൻവാസിലേക്ക്

എഴുത്തോല മാതൃഭാഷയിൽ എഴുതുവാനും വായിക്കുവാനും ഉള്ള ശേഷി നേടിയെടുക്കുന്നതിന്റെ പ്രാരംഭഘട്ടം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സംഘടിപ്പിച്ച അക്ഷര കളരി രസകരമായ പഠന രീതികളിലൂടെ അക്ഷരങ്ങൾ പരിചയപ്പെടുകയും ഉചിതമായി പ്രയോഗിക്കുകയും ചെയ്യുന്നു. ഭാഷയുടെ ശക്തവും യുക്തവുമായ ലക്ഷ്യത്തിലേക്ക് കുട്ടികൾ എത്തിച്ചേരുന്നു.

വായനയുടെ പുതുവഴികൾ വർഷം മുഴുവൻ നീളുന്ന പ്രവർത്തനത്തിന് ഭാഗമായി പുസ്തകങ്ങൾ കുട്ടികളുടെ കൂട്ടുകാരായി ക്ലാസ് മുറികളിൽ എത്തുന്നു പുസ്തകങ്ങൾ തിരഞ്ഞെടുത്തു ചർച്ചയിലേക്ക് ആസ്വാദനത്തിലും നീളുന്ന വായനയ്ക്ക് അവസരം നൽകുന്നു മികച്ച അസംബ്ലിയിൽ അവതരിപ്പിച്ച പ്രോത്സാഹനവും നൽകി വരുന്നു.

പഠനകളരി പാഠപുസ്തകങ്ങളിൽ നിന്നും തെരഞ്ഞെടുത്ത പാഠങ്ങൾ നാടകരൂപത്തിൽ ആക്കുന്നു. തിരക്കഥ സംവിധാനം എല്ലാം കുട്ടികൾ തന്നെ നിർവഹിക്കുന്നു മികച്ച അധ്യാപകരുടെ സഹായത്തോടെ യുവജനോത്സവവേദികളിൽ ഏക ഈ കലകൾ എത്തിക്കുന്നു

വീട്ടിലും ഒരു വായന മൂല സ്കൂൾ ലൈബ്രറിയിൽ നിന്നുള്ള പുസ്തകങ്ങൾ കുട്ടികളുടെ കൈവശം രക്ഷിതാക്കൾ ഇലേക്ക് ഗൃഹാന്തരീക്ഷത്തിൽ പുസ്തകങ്ങളുടെ സാന്നിധ്യം കുട്ടികളിൽ പഠിക്കാനുള്ള താല്പര്യം വളർത്തുന്നു.

കാവ്യകേളി പരിശീലനം കവിതകൾ മനഃപാഠമാക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് കൂടുതൽ കവിതകൾ നൽകുന്നു കാവ്യകേളി നിയമങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം കവിതാഭാഗങ്ങൾ തെരഞ്ഞെടുത്ത പഠിക്കാനുള്ള സഹായം നൽകുന്നു

ക്ലാസ് മാഗസിൻ കുട്ടികളുടെ സർഗ്ഗവാസനകൾ തിരിച്ചറിഞ്ഞ് അവ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുന്നു എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ച മാഗസിൻ തയ്യാറാക്കുന്നു. കൂടാതെ പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക പതിപ്പുകളും ഇതോടൊപ്പം തയ്യാറാക്കുന്നു.

കഥാപാത്രങ്ങൾ ക്യാൻവാസിലേക്ക്

വായന യോടൊപ്പം ചിത്രകലയെ പരിപോഷിപ്പിക്കുന്ന ഒരു പദ്ധതിയാണിത് വായിച്ച പുസ്തകങ്ങളുടെ കഥാപാത്രങ്ങളെയോ സവിശേഷമായ കഥാസന്ദർഭങ്ങളിലൂടെ ചിത്രങ്ങൾ ആവിഷ്കരിക്കുന്നു കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നു.

കോവിഡ് മഹാമാരികാലത്ത് ഒരു കെെതാങ്ങ്

കോവിഡ് എന്ന മഹാമാരി ലോകത്തെ കീഴ്‍പ്പെടുത്തുന്ന ഇക്കാലത്ത്,ലോകത്തുള്ള എല്ലാ മേഘലകളിലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.ഈ അവസരത്തിൽ വിദ്യാഭ്യാസ മേഘലയിലും സമൂലമായമാറ്റം സംഭവിച്ചു.ഈ അവസരത്തിൽ സ്‍ക്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്ക്കൂൾ എസ്.പി.സി യുടെ നേതൃത്വത്തിൽ മൂന്ന് കുട്ടികൾക്ക് സ്മാർട്ട് മൊബെെൽഫോണും,ഒരു കുട്ടിക്ക് സ്മാർട്ട് TV യും വാങ്ങിക്കൊടുക്കുകയുണ്ടീയി സ്ക്കൂളിന്റെ സമീപത്തുള്ള പല സന്നദ്ധസംഘടനകളും കുട്ടികൾക്ക് സഹായമെത്തിക്കുകയുണ്ടായി .