ഗവ. എച്ച് എസ് എസ് രാമപുരം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എച്ച്.എസ്.എസ്. രാമപുരം/സ്പോർ‌ട്സ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്പോട്സ്

സ്‌ക്കൂളിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടകുട്ടികളെ രാവിലെയും വൈകിട്ടും സ്ഥിരമായി പരിശീലിപ്പിക്കുന്നു. ഈ പരിശീലനം അവധിക്കാലത്തും തുടരും. മറ്റ് സർക്കാർ ഹൈസ്കൂളുകളിൽ നിന്നും വ്യത്യസ്തമായി സ്ക്കൂളിന് പ്രത്യേകമായി ബോൾ ബാഡ്മിന്റൻ ടീമും, നല്ലൊരു അത്‍ലറ്റിക് ടീമും ഉണ്ട്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായിക രംഗത്ത് സജീവമായിനിലകൊള്ളുന്ന സ്ക്കൂളുകളിലൊന്നായ് ഈ സ്ക്കൂളും എണ്ണപ്പെട്ടു തുടങ്ങിയിരിക്കുന്നു.


ബാൻറ് ട്രൂപ്പ്

മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസുത്രണ പദ്ധതിയിൽ പെടുത്തി 2005 ൽ എഴുപതിനായിരം ചിലവുചെയ്ത് വാങ്ങിയ ബാൻറ് സെറ്റ് സ്ക്കൂളിൽ നിന്നും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ച് കുട്ടികളെ പരിശീലിപ്പിച്ച് ബാൻറ്ട്രൂപ്പിന് രൂപംകൊടുത്തിട്ടുണ്ട്.കഴിഞ്ഞ പത്ത് വർഷമായി ഹയർസെക്കന്ററി , ഹെെസ്‌കൂൾ തലത്തിൽ സ്‌കൂൾ യുവജനോൽസവത്തിൽ സ്റ്റേറ്റ് വരെ കുട്ടികൾ പങ്കെടുത്ത് എ ഗ്രേഡ് നേടുകയുണ്ടായി .