ഗവ. എച്ച് എസ് എസ് രാമപുരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ. എച്ച് എസ് എസ് രാമപുരം(ജി.എച്ച്.എസ്.എസ്. രാമപുരം/നാടോടി വിജ്ഞാനകോശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ്മ തന്റെ രാജ്യവിപുലീകരണ ശ്രമത്തിൽ എ.ഡി. 1732-ൽ കായംകുളം രാജ്യത്തെ ആക്രമിച്ചു എന്നാൽ യുദ്ധത്തിൽ അദ്ദേഹത്തിന് തോറ്റ് തിരിഞ്ഞോടേണ്ടിവന്നു. കൂറേക്കാലം കഴിഞ്ഞ് പാണ്ടി നാട്ടിലെ മറവപ്പടയുടെയും കുതിരപ്പടയുടെയും സഹായത്തോടെ വീണ്ടും ഈ നാടിനെതിരെ യുദ്ധം ചെയ്തു. പക്ഷേ കായംകുളത്തിന്റെ ധീരരായ ചാവേർപടയുടെ മുന്നിൽ അമ്പേ പരാ‌ജയപ്പെട്ടു എന്നു മാത്രമല്ല കായംകുളം സൈന്യം കിളിമാനൂർ കോട്ടവരെ പിടിച്ചടക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ മാർത്താണ്ഡവർമ്മ ജോതിഷികളുടെ ഉപദേശം തേടി. കായംകുളം രാജാവിന്റെ ഉപാസനാമൂർത്തിയും ശ്രീചക്ര മധ്യസ്ഥയുമായ രാമപുരത്തെ ഭഗവതിയുടെ അനുഗ്രഹമുള്ളിടത്തോളം കായംകുളത്തെ തോൽപ്പിക്കാനാക്കില്ലെന്നും ശ്രീചക്രം ക്ഷേത്രത്തിൽ നിന്ന് മാറ്റിയാൽ കാര്യവിജയമുണ്ടാക്കുമെന്ന് അവർ അദ്ദേഹത്തെ ഉപദേശിച്ചു. അതനുസരിച്ച് മാർത്താണ്ഡവർമ്മ പണ്ട് സഹചാരിയും ഉപദേഷ്ടാവുമായ രാമയ്യന്റെ സഹായം തേടി. ഏറെ തന്ത്രശാലിയും കുശാഗ്രബുദ്ധിയുമായ രാമയ്യൽ ശ്രീചക്ര മോഷ്ടിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപേയി . അനന്തരം മാർത്താണ്ഡവർമ്മ വിണ്ടും കായംകുളത്തെ ആക്രമിക്കുകയും ചെയ്തു. അങ്ങനെ പഴയക്കാലത്ത് ഒരു വലിയ രാജ്യത്തെ സംരക്ഷിച്ചുനിന്ന രാമപുരം എന്ന കൊച്ചുദേശവും ഇവിടുത്തെ ക്ഷേത്രവും പിൽക്കാലത്തും ഈ നാടിനുള്ള യശസ്സിന്റെ സംരക്ഷകരായും നിലക്കൊണ്ടു എന്ന‌താണ് സത്യം അത് ഇന്നും നിലക്കൊള്ളുന്നു. ലോകത്തിന്റെ പല കോണുകളിലും ഈ നാടിന്റെ കീർത്തി പരത്തുവാൻ ഈ ക്ഷേത്രത്തിന് കഴിയുന്നുണ്ട്.

രാമപുരം സ്‌ക്കൂൾ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിത്വങ്ങളാണ്നാടകകൃത്തായ രാമപുരം ദാമോദരനാചാരി (ആശാരിസാർ), സാഹിത്യകാരി മുതുകുളം പാർവ്വതിയമ്മ , കഥകളി സംഗീതഞ്‌ജനായ പത്തിയൂർ കൃഷ്ണപിള്ള, പ്രസിഡന്റിന്റെ അവാർഡ് ലഭിച്ച തുള്ളൽ കലാകാരൻ ഏവൂർ ദാമോദരൻ നായർ, സ്വാതന്ത്ര്യ സമരസേനാനിയും ഹിന്ദി പ്രചാരസഭയുടെ പ്രവർത്തകനുമായിരുന്ന ശ്രീ.കെ.എസ് രാഘവൻപിള്ള തുടങ്ങിയവരെല്ലാം ഈ സരസ്വതീക്ഷേത്രത്തിന്റെ സംഭാവനയാണ് .