ഗവ. എച്ച് എസ് എസ് രാമപുരം/ജൂനിയർ റെഡ് ക്രോസ്
(ജി.എച്ച്.എസ്.എസ്. രാമപുരം/ജൂനിയർ റെഡ് ക്രോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുദ്ധയിൽ മുറിവേറ്റ ഭടന്മാർക്ക് സേവനം എത്തിച്ചുകൊടുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച റെഡ്ക്രോസ് സംഘടന, സമാധാനകാലത്തും അതിന്റെ ജനസേവന പ്രവർത്തനങ്ങൾക്കൊണ്ട് ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു.
റെഡ്ക്രോസ് പ്രവർത്തനങ്ങളുടെ മുഖ്യധാരകളായ ആരോഗ്യം, സേവനം, അന്തർദ്ദേശീയ സൗഹൃദം എന്നിവ വളരുന്ന തലമുറയിൽപ്പെട്ട സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് അവബോധമുണ്ടാക്കുന്നു.
യുദ്ധമധ്യത്തിലെ കാരുണ്യപൂരമായി ആവിർഭവിച്ച റെഡ്ക്രോസ് സംഘടനയുടെ പ്രവർത്തനങ്ങൾ ബഹുതലസ്പർശിയാണ്. ഈ സേവന പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനും യുദ്ധവിരുദ്ധ മനോഭാവം വളർത്തുന്നതിനുമുള്ള അടിസ്ഥാനം നൽകുന്നതും റെഡ്ക്രോസാണ്.
പ്രകൃതി സ്നേഹവും,സഹജീവി സ്നേഹവും,ദേശസ്നേഹവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു .