ഗവ. എച്ച് എസ് എസ് രാമപുരം/അക്ഷരവൃക്ഷം/തേടുന്നൊരു വസന്തം

തേടുന്നൊരു വസന്തം

ഏതോ തീരും അലയുകയായി
തിരയുടെ തലോടലീനായി
തേരിൽ വന്നു മേഘം
ദൂരെ ദൂരെ മാഞ്ഞുപോയി

യാത്രാമൊഴിയായ് വന്നു
ചെറുകിളികൾ നോവുകളാലെ
സ്നേഹമേ അണയുമോ
രാവിൻ സംഗീതമായി

മാഞ്ഞുപോയ വെയിലും
മാഞ്ഞുപോയ നിലാവും
കിളികൾ വന്നു ചൊല്ലി
ഇരുളിൻ നോവുകൾ

തിരികെവരുമോ വസന്തം
ഈ പ്രകൃതിയോടൊന്ന് ചേരുവാൻ
വിരിയുമോ ഇനിയൊരു നിറദീപമായി
ഹൃദയാർദ്ര സൗരഭമായി

പൂജ ഗോപൻ എൽ
9 A ജി.എച്ച്.എസ്.എസ് രാമപുരം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത