ജി.എച്ച്.എസ്.എസ്. രാമന്തളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

രാമന്തളി

കേരളത്തിലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുo 7 കി മീറ്റർ പടിഞ്ഞാറ് ഭാഗത്ത് രാമന്തളി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശം. ഒരു വശത്ത് അറബിക്കടലും മറുവശത്ത് പുഴയും ചേർന്നുള്ള ഒരു ദ്വീപ് . പ്രസിദ്ധമായ നേവൽ അക്കാദമിയും ഏഴിമല മലനിരകളും ഇവിടെയാണ്.രാമന്തളി യുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഒ കെ കെ എസ് ജി എച്ച് എസ് എസ് രാമന്തളി

രാമന്തളി യുടെ പേരിലുമുണ്ട് സമൃദ്ധമായ ഒരു ചരിത്രത്തിൻ്റെ ഓർമപ്പെടുത്തൽ.

1930 ലെ ഉപ്പ് സത്യാഗ്രഹത്തിന് വേദിയാകാൻ നിയോഗ ംലഭിച്ചത് രാമന്തളി യുടെ ഏറൻ പുഴയോരത്തിനാണ്. പോർട്ടുഗീസ് അഡ്മിറൽ വാസ്കോഡഗാമ 1498 ൽ ഇന്ത്യയിലേക്കുള്ള ഒന്നാമത്തെ വരവിൽ കപ്പലിൽ നിന്ന് ദൃഷ്ടിയിൽപ്പെട്ട ആദ്യത്തെ ഇന്ത്യൻ പ്രദേശം ഏഴിമലയായിരുന്നു. ഏഴിമലയിൽ ഇറങ്ങാൻ വിചാരിച്ച ഗാമ കാലാവസ്ഥ പ്രതികൂലമായതിനാൽ അവിടെ ഇറങ്ങാതെ കോഴിക്കോട് ഭാഗത്തേക്ക് പോയി എന്നാൽ ഗാമ ഇന്ത്യയിൽ സ്ഥാപിച്ച ആദ്യ പട്ടാള ക്യാമ്പ് ഏഴിമലയിലായിരുന്നു.

വർത്തമാനകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമിയായി തീർന്ന ഏഴിമല നാവിക അക്കാദമിയുടെ സാന്നിദ്ധ്യം രാമന്തളിക്കും ഏഴിമലയ്ക്കും ലഭിച്ച സൗഭാഗ്യം തന്നെയാണ്.

ഭൂമിശാസ്ത്രം

ഭൂപ്രകൃതിയനുസരിച്ച് രാമന്തളിയെ ആറ് ആക്കിത്തിരിക്കാം. ഉയർന്ന സ്ഥലം, ചരിവ് പ്രദേശം, താഴ്വര, തീരസമതലം, ചതുപ്പ് നിലങ്ങൾ മലകളും, താഴ് വരകളും, കണ്ടലുകളും ഒക്കെ ക്കൊണ്ട് പ്രകൃതി രമണീയമായ രാമന്തളിയിൽ ജനങ്ങൾ പ്രധാനമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്

ശ്രദ്ധേയരായ വ്യക്തികൾ

ശ്രീ സി എച്ച് ഗോവിന്ദൻ നമ്പ്യാർ, ശ്രീ ഒ കെ കുഞ്ഞിക്കണ്ണൻ, ശ്രീ സി എ സി മമ്മു എന്നിവർ രാമന്തളി യുടെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിൽ എക്കാലത്തും ഓർമിക്കപ്പെടുന്ന വ്യക്തിത്വങ്ങളാണ്. ഫോക്ലോർ അക്കാദമി ചെയർമാനായിരുന്ന ഡോ.എം.വി വിഷ്ണു നമ്പൂതിരി രാമന്തളിയിലെ കുന്നരുവിലാണ് ജനിച്ചത്.ദേശീയ സ്വാതന്ത്രസമരത്തിൽ സജീവമായി പങ്കെടുക്കുകയും പിന്നീടുള്ള കാലങ്ങളത്രയും കോൺഗ്രസ് പ്രവർത്തകനായി ജീവിക്കുകയും ചെയ്ത കുന്നരുവിലെ എൻ വി കോരൻ മാസ്റ്റർ നിത്യസ്മരണീയനാണ്.

ആരാധനാലയങ്ങൾ

ധാരാളം ആരാധനാലയങ്ങൾ രാമന്തളിയിലുണ്ട്.

ഹൈന്ദവാരാധനാലയങ്ങൾ

  • ശങ്കരനാരായണക്ഷേത്രം
  • മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
  • താവുരിയാട്ട് ക്ഷേത്രം
  • കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം

മുസ്ലീം ദേവാലയങ്ങൾ

  • രാമന്തളി ജുമാമസ്ജിദ്
  • വടക്കുമ്പാട് ജുമാമസ്ജിദ്
  • എട്ടിക്കുളം ജുമാമസ്ജിദ്
  • പാലക്കോട് ജുമാമസ്ജിദ്

ക്രിസ്ത്യൻ ദേവാലയം

  • ലൂർദ് മാതാ ദേവാലയം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എൽ പി സ്കൂൾ രാമന്തളി
  • ജി എൽ പി എസ് പാലക്കോട്
  • പഞ്ചായത്ത് എൽ പി സ്കൂൾ
  • ജി എം യു പി രാമന്തളി
  • ചിദംബരനാഥ് യു പി
  • ജി യു പി എസ് പാലക്കോട്
  • ഒ കെ കെ എസ് ജി എച്ച് എച്ച് എസ് എസ് രാമന്തളി
  • എം എ എസ് എസ് ജി എച്ച് എസ് എസ് എട്ടിക്കുളം