മാറ്റം
  

വൃത്താoഗ രൂപിയാം കൊറോണ.

നാടിനെ നടുക്കി, താണ്ഡവമാടുന്നു.

പെറ്റമ്മയെവിട്ട്, സഖിയെപിരിഞ്ഞു -

പോകുന്നതീ മനുഷ്യർ

എന്തിരുന്നാലുമവൻ പഠിപ്പിച്ചീടുന്നു.

തന്റെയീക്ഷണം മൃത്യുവിനു മാത്രമായല്ല. -

മനുക്ഷാർത്ഥികൾക്കുള്ളൊരു പാഠവുമാണ്

നിങ്ങളീ കാലത്തിനുള്ളിൽ ചെയ്തിരിക്കുന്നുവോ?

വീടിനുള്ളിലെ കാരാഗ്രഹം.?

ഉറ്റവരോടുള്ള മതിയായ സ്നേഹ സല്ലാപം?

പ്രകൃതിക്ക് ഗുണമാം ഫല വൃക്ഷ വത്കരണം?

ഓർത്തുനോക്കൂ വൻ വിപത്താണെന്നാലുംഇവൻ സഹായകരി.

സ്നേഹിച്ചു വഞ്ചിക്കും മൃഗവുമാണവൻ.

സൂക്ഷിച്ചു ജാഗ്രതയോടെ പെരുമാറിടാം.

ശുചിയായി എന്നും നിലകൊണ്ടിടാം..

ഭരണാധികാരികൾ തൻ വാക്ക് ശ്രദ്ധിക്കാം..

ജാഗ്രതയോടെയും ഒത്തൊരുമയോടെയും --
ശുചിയായി പൊരുതുകയാണെങ്കിൽ.

കൊറോണ വൈറസ് വാക്കുമാത്രമാക്കാം.

എന്നാലീ പ്രവർത്തിക്കു മാറ്റമായാൽ /....


പ്രിയരേ,,. നമില്ല, മണ്ണില്ല.
മണ്ണിലിനി നമില്ല.

അനഘ പി.പി
9 B ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത