ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ നമുക്ക് തുടച്ചു നീക്കാം
നമുക്ക് തുടച്ചു നീക്കാം
അമ്മേ നിങ്ങൾ എന്താണ് ആ ചിരട്ടയിലെ വെള്ളം കളയാത്തത്? അതിലെ വെള്ളത്തിൽ കൊതുക് മുട്ടയിടില്ലേ. ഓ, മോളേ അത് ഞാൻ മറന്നതാണ് എന്ന് അമ്മ. അമ്മേ, കൊതുക് മുട്ടയിട്ട് വളർന്നാൽ പല അസുഖങ്ങളും നമുക്ക് വരില്ലേ? ഞാൻ കണ്ടത് കോണ്ട് ഭാഗ്യം. ഇനി ഞാൻ മറക്കില്ല മോളേ .അമ്മേ അച്ഛൻ രണ്ട് ദിവസം മുമ്പ് പോലീസിനോട് കള്ളം പറഞ്ഞ് പാലക്കാട് വരേ പോയില്ലേ? ഗൾഫിൽ നിന്ന് വന്ന അമ്മാവനെക്കാണാൻ. പോലീസുകാർ നമുക്ക് വേണ്ടി അല്ലേ അവരുടെ ജീവൻ സമർപ്പിച്ച് നാടിനെ രക്ഷിക്കുന്നത് ? ശരിയാണ് മോളേ. അമ്മേ നിങ്ങൾ തോട്ടിലേക്ക് വേസ്റ്റ് വലിച്ചെറിയുന്നില്ലേ അതൊക്കെ പരിസ്ഥിതിക്ക് അപകടമാണ്. ഈ കൊറോണ വൈറസിനേയും കൊതുകുകളേയും മറ്റും നമുക്ക് തുടച്ചു നീക്കാം. ശരി മോളേ .
|