ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/തിരിച്ചറിവിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവിലൂടെ

ഒരിടത്ത്‌ പാച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു. അവന്റെ അച്ഛൻ ലോറി ഡ്രൈവറായിരുന്നു.അതു കൊണ്ട് തന്നെ അവന്റെ വീട്ടിൽ നിറയെ ടയറുകളുണ്ടായിരുന്നു. അവൻ എന്നും അതെടുത്ത് കളിക്കുമായിരുന്നു.
അങ്ങനെയിരിക്കെ ഒരു മഴക്കാലത്ത് അവൻ രാവിലെ തന്നെ ടയർ എടുത്ത് കളിക്കാൻ തുടങ്ങി. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. അവൻ ടയറിട്ട് ഓടിപ്പോയി. രണ്ട് മൂന്ന് ദിവസം നിൽക്കാതെ മഴ പെയ്തു. അടുത്ത ദിവസം വെള്ളം നിറഞ്ഞ ടയർ അമ്മയുടെ കണ്ണിൽപ്പെടാനിടയായി. അതിൽ നിറയെ പുഴുകളും കൊതുകുകളും ഉണ്ടായിരുന്നു. അമ്മ അവനെ ഉറക്കെ വിളിച്ചു ." പാച്ചൂ ഇവിടെ വാ". അവൻ ഓടി വന്നു. അമ്മ അവനെ വഴക്കു പറഞ്ഞു. " നിന്നോട് പല പ്രാവശ്യം ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ ടയർ ഇടരുതെന്ന് . ഒരടിയും കൊടുത്തു. പാച്ചു കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടിപ്പോയി. അമ്മ അവനെ സമാധാനിക്കാനായിപ്പോയി. പാച്ചു അമ്മയോട് ചോദിച്ചു. "എന്തിനാ എന്നെ തല്ലിയത് "?sയർ അങ്ങനെ വച്ചാൽ അതിൽ വെള്ളം നിറഞ്ഞ് കൊതുകും കൂത്താടികളും മുട്ടയിട്ട് വളരും. അവ പല അസുഖങ്ങൾക്കും കാരണമാവും. കൊതുകിൽ നിന്നാണ് മന്ത്, ഡെങ്കിപ്പനി, ചിക്കൻ ഗുനിയ പോലുള്ള രോഗങ്ങൾ വരുന്നത്. അതാ അമ്മ മോനെ തല്ലിയത്. അമ്മ അവന്റെ നെറുകയിൽ ഉമ്മവച്ചു. അവൻ അമ്മയെ നോക്കി പുഞ്ചിരിച്ചു. എന്നിട്ടവൻ മുറ്റത്തേക്കോടി. എന്നിട്ട് അവിടെ ഉണ്ടായിരുന്ന എല്ലാ ടയറുകളിലെയും വെള്ളം കളഞ്ഞ് മഴ കൊള്ളാത്ത സ്ഥലത്ത് കൊണ്ടുപോയി വച്ചു. അവന്റെ പിന്നാലെ വന്ന അമ്മ അതു കണ്ടു പുഞ്ചിരിച്ചു. അമ്മ പറഞ്ഞു. ഇതു പോലെ തന്നെ ചിരട്ടകളിലോ മുട്ടത്തോടുകളിലോ ചെടിച്ചട്ടികളിലോ ടെറസിന്റെ മുകളിലെ നമ്മളുടെ പരിസരത്തുള്ള ചാലുകളിലോ വെള്ളം കെട്ടിക്കിടക്കുന്നതു കണ്ടാൽ അത് കളഞ്ഞ് ശുചിയാക്കുക. നമ്മളെല്ലാവരും സൂക്ഷിച്ചാൽ നമ്മൾക്ക് രോഗങ്ങളെ പരമാവധി തടുക്കാം.

അരുണിമ
6 E ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ