ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ജാഗ്രതയാണ് എന്റെ ആയുധം

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയാണ് എന്റെ ആയുധം

ഇത് കോറോണക്കാലം, മഹാമാരിതൻകാലം
പ്രതിരോധത്തിൻ കാവലാളായ്
പടപൊരുതുകയാണീ കേരളം
ഒരു മനസ്സായി കൈകൾ കോർത്ത്‌
നേരിടുന്നു മാനവഹൃദയം
ഇരുളിനെവെല്ലും തീയായ്
പടരുകയാണീ രോഗം...
അടിമയായി അടിപതറി
രാജ്ഞിയെപ്പോൽ വാഴുമിവളും
മിടിക്കുന്നു, നിലക്കുന്നു എൻ മുന്നിൽ
ജീവന്റെ തുടിപ്പുകൾ
കണ്ണീരാൽ പൊഴിയുന്നു അവ തേടുന്നു ശാന്തിതൻ തീരം..
ഭയമല്ല, ജാഗ്രതയാണീ രോഗത്തിൻ എതിരാളി
നേരിടും നാം ഒന്നായ്
ഒരു കവചമായ് നാം മുന്നേറും..
വിജനമാമീ വഴികളിൽ
ജാഗ്രത തന്നെയെൻ തേരാളി
ലോക്ക് ഡൌൺ കാലം നല്ലൊരാശയം
തകർക്കും നിൻ വിഷമുള്ളുകളെ
രാത്രിയെ വരെ പകലാക്കും ഈ ആതുരശുശ്രുഷാലയം
ജീവൻ പോലും പണയം വെച്ച് നമ്മെ കാക്കും മാലാഖമാർ
ദൈവപരിവേഷമ ണിഞ്ഞു നമ്മെ കാക്കും ഭിഷഗ്വരർ
ആശയങ്ങളെ ആയുധമാക്കി നമ്മെ കാക്കും മന്ത്രിമാർ
മരണത്തെയകറ്റും സ്വർഗമാണീ ഐസൊലേഷൻ വാർഡുകൾ
പ്രതീക്ഷയാൽ മിടിക്കുന്നു ഹൃദയം രോഗവിമുക്തമാം നല്ലൊരു നാളേക്കായ്
ഉണരൂ പ്രിയരേ പ്രതിരോധിക്കാം നാമൊറ്റകെട്ടായി ഈ മഹാമാരിയെ
മാസ്കുകൾ അണിയു ജാഗ്രതയോടെ ബ്രേക്ക് ദി ചെയിൻ തുടർന്നീടാം
പൊരുതാം നമ്മുടെ നാടിനായ് കാത്തീടാം ഓരോ ജീവനും.
 

അനാമിക
S1A ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത