ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/കൊറോണ-മാനവരാശിക്കൊരു പേടിസ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ-മാനവരാശിക്കൊരു പേടിസ്വപ്നം
1960 കളിൽ ആണ് ആദ്യമായി കൊറോണ വൈറസിനെ കണ്ടെത്തിയത്. ചൈനയിലെ വുഹാൻ പട്ടണത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് രോഗം ലോകത്താകമാനം ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. ഏകദേശം 14, 47, 063 പേർക് കൊറോണ രോഗം സ്ഥിതികരിച്ചു. ഇതിൽ 51, 113 പേർക് രോഗം ഗുരുതരമാണ്. 668297 പേര് രോഗമുക്തരായി. എന്നാൽ 141188 പേര് മരണപ്പെട്ടു. മരുന്നില്ലാത്ത രോഗം, വാക്സിൻ ഇല്ലാത്ത പകർച്ചവ്യാധി മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക് പെട്ടന്ന് പകരുന്ന രോഗം തുടങ്ങി നിരവധി കാരണങ്ങൾ കോറോണയെ കുറിച്ചുള്ള ഭീതി വർധിപ്പിക്കുന്നു. മനുഷ്യരിലും വളർത്തുമൃഗങ്ങളിലും ജലദോഷപ്പനി മുതൽ മാരകമായ ന്യൂമോണിയക്ക് വരെ കാരണമാകുന്ന വൈറസുകളാണ് കൊറോണ വൈറസ്. മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോൾ കിരീടാകൃതി ഉള്ളടുകൊണ്ടാണ് ഇവക്ക് കിരീടം എന്ന് അർത്ഥം വരുന്ന ലാറ്റിൻ പദമായ കൊറോണ എന്ന് പേരിട്ടത്.

രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും ദശലക്ഷക്കണക്കിന് വൈറസുകളാണ് പുറന്തള്ളപെടുന്നത്‌. രോഗാണുകളടങ്ങിയ കണികകൾ ശ്വസിക്കുന്നതിലൂടെ ആണ് മറ്റൊരു വ്യക്തിക്ക് രോഗം പകരുന്നത്‌. രോഗി ഉപയോഗിച്ച പാത്രം , ഹോസ്പിറ്റൽ ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിലൂടെ രോഗം പകരുന്നു. കൊറോണ വൈറസിന്റെ ലക്ഷണം പനിയും ചുമയുമാണ്. തലവേതന ശരീരവേദന തുടങ്ങിയവയും അനുഭവപ്പെടാം. ശരീരത്തിന്റെ പ്രധിരോധ ശേഷി കുറഞ്ഞവരിൽ രോഗം മൂർച്ഛിച്ച് ന്യൂമോണിയ ഉണ്ടാകും. വൈറസുകൾ രക്തപ്രവാഹത്തിലൂടെ ശരീരത്തിലെ വിവിധ അന്തരാവയവങ്ങളിൽ എത്തുന്നു തുടർന്ന് വൃക്ക സ്തംഭനം, ഹൃദയ സ്തംഭനം, ആന്തരിക രക്തസ്രാവം തുടങ്ങിയവ ഉണ്ടാകുമ്പോഴാണ് രോഗി മരണപ്പെടുന്നത്. രോഗം പ്രതിരോധിക്കാൻ നമ്മുക്ക് ആദ്യം ആവശ്യം വ്യൿതി ശുചിത്വമാണ്. പനിയും ജലദോഷവും മറ്റു അസുഖങ്ങൾ ഉള്ളവരുമായി ഇടപഴകുമ്പോൾ കൈ ഇടക്കിടെ വൃത്തിയായി കഴുകണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറക്കണം. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങൾ തൊടരുത്. പനി വന്നാൽ ഒരിക്കലും സ്വയം ചികിത്സ ചെയ്യരുത്. ഡോക്ടറെ കണ്ട് രോഗം എന്താണ് എന്ന് കൃത്യമായി കണ്ടുപിടിച്ച് ചികിത്സിക്കണം. അനാവശ്യമായി പുറത്തിറങ്ങുന്നത് അവസാനിപ്പിക്കുക. ഒറ്റകെട്ടായി കോറോണയെ നമ്മുക്ക് തുടച്ചു നീക്കാം.

ദേവിക
8 A ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം