ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാല ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാല ചിന്ത

ഇത് കൊറോണ പടർന്നു പിടിക്കുന്ന കാലമണ്. ഈ കാലഘട്ടത്തിൽ ഈ രോഗം പടരാതിരിക്കാൻ ലോകാരോഗ്യ സംഘടന നൽകുന്ന പല നിർദ്ദേശങ്ങളും ഉണ്ട്. അതിൽ പ്രധാനമായ ഒന്നാണ് വ്യക്തിശുചിത്വം .എന്താണ് വ്യക്തി ശുചിത്വം?നമ്മളെല്ലാം തന്നെ വ്യക്തിശുചിത്വം പാലിക്കുന്നവരാണ് എന്നാൽ കൂടി ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക എന്ന മാർഗ്ഗനിർദ്ദേശം ആണ് ലോകാരോഗ്യസംഘടനയും മറ്റ് ആരോഗ്യ പ്രവർത്തകരും പറയുന്നത് . കൊറോണ തടയാൻ രാജ്യം പ്രഖ്യാപിച്ചിരിക്കുന്നത് സമ്പൂർണ്ണ ലോക്ഡൗൺ ആണ്. വീട്ടിലിരിക്കുന്ന നമുക്ക് എല്ലാവർക്കും ഇത് ഒരു നീണ്ട ഇടവേളയാണ്. വെറുതെ ,പണിയൊന്നും ഇല്ലാതെ വീട്ടിൽ ബോറടിച്ച് ഇരിക്കുകയാണല്ലോ നമ്മിൽ പലരും .ഓരോ സമയം ഓരോ മിനിട്ടും വിലപ്പെട്ടതാനെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഇനി ഇതുപോലെ എത്ര ലോക് ഡൗൺ വരുമെന്ന് നമുക്ക് ആർക്കുമറിയില്ല . ഈ കൊറോണ കാലത്ത് നമ്മൾ പാലിക്കുന്ന വ്യക്തിശുചിത്വതോടോപ്പം ,പരിസ്ഥിതി ശുചിത്വവും നമുക്ക് പാലിക്കാം . പ്രകൃതി നമ്മുടെ അമ്മയാണ് .അ അമ്മയെ നമ്മൾ വേദനിപ്പിക്കാൻ പാടില്ല .ഇത് മനസ്സിലാക്കി നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയെ നമുക്ക് ശുചിയാക്കാം.പരിസ്ഥിതിയിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മണ്ണിൽ അലിഞ്ഞു ചേരാത്ത വസ്തുക്കളും എല്ലാം നമുക്ക് ശേഖരിക്കാം .അങ്ങനെ നമുക്ക് ഒരോരുത്തർക്കും നമ്മുടെ വീടും ചുറ്റുപാടും വൃത്തിയാക്കാം.അങ്ങനെ നാമോരോരുത്തരും വൃത്തിയാക്കിയാൽ തന്നെ എത്രയോ സ്ഥലം വൃത്തിയായി. അങ്ങനെ നാം ഓരോരുത്തരും ചേർന്ന് പ്രവർത്തിച്ച് നമ്മുടെ പരിസ്ഥിതിയെ നമുക്ക് പച്ചപ്പുള്ളതക്കി മാറ്റുകയും രോഗം വരുന്നത് തടയുകയും ചെയ്യാം .ഈ കൊറോണ കാലം നമ്മെ പഠിപ്പിച്ച ഒന്നാണ് മറ്റു സംസ്ഥാനങ്ങളെ പച്ചക്കറിക്കും മറ്റ് ആവശ്യങ്ങൾക്കും ആശ്രയിക്കാതെ ജീവിക്കാൻ പഠിക്കുക എന്നത്. നിപ്പയെയും പ്രളയത്തെയും അതിജീവിച്ചത് പോലെ ഈ കൊറോണ യേയും നമുക്ക് അതിജീവിക്കാം. പരിസ്ഥിതി ശുചിത്വം പാലിച്ച് രോഗപ്രതിരോധശേഷി നമുക്ക് കൈവരിക്കാം .

അഞ്ജന സൈമൺ
8A ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം