ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ഇപ്പോൾ അകന്നിരിക്കാം,എന്നെന്നും അടുത്തിരിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഇപ്പോൾ അകന്നിരിക്കാം,എന്നെന്നും അടുത്തിരിക്കാൻ

ഇന്തോനേഷ്യക്കാരനായ ഡോ.ഹാദിയോ അലിയുടെ വേദനാജനകമായ ഒരനുഭവം സാമൂഹിക മാധ്യമങ്ങളിൽ വായിച്ചു.

കോവിഡ് ബാധിതരെ ചികിൽസിക്കാൻ ഡോ.അലി സ്വയം സമർപ്പിച്ചു.കുടുംബത്തിൽ നിന്ന് ദിവസങ്ങളോളം അകന്നു നിന്നു. തന്നെ കാത്ത് വീട്ടിലിരിക്കുന്ന ഗർഭിണിയായ ഭാര്യയും രണ്ട് പിഞ്ചോമന മക്കളുമുണ്ടായിരുന്നു അദ്ദേഹത്തിന്.പക്ഷെ,മരണത്തിനും ജീവിതത്തിനും ഇടയിൽ കഴിയുന്ന പാവം രോഗികളെ വിട്ട് വീട്ടിലേക്ക് പോകാൻ അലിക്ക് കഴിഞ്ഞില്ല.ഒടുവിൽ അദ്ദേഹവും കൊറോണയുടെ പിടിയിലായി.

മരണം മാടിവിളിക്കുന്ന സമയത്ത് ഗേറ്റിന്റെ പുറത്തു നിന്ന് അകലെ നിൽക്കുന്ന കുടുംബത്തെ കണ്ട് വിതുമ്പാൻ മാത്രമേ ആ പിതാവിന് കഴിഞ്ഞുള്ളൂ.പ്രിയതമനെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത പാവം ഭാര്യ.ഏവരുടെയും കണ്ണും ഖൽബും നിറയ്ക്കുന്ന കാഴ്ച. ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ.അതിനായി നാം പരിശ്രമിക്കുക തന്നെ വേണം.

ഇതുപോലെ നമുക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന എത്രയോ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമില്ലേ? അവർക്കും ഇല്ലേ കുടുംബങ്ങളും ബന്ധുക്കളും.അതൊന്നും വകവെക്കാതെ ഈ വൈറസിനെ തുടച്ചു നീക്കാനുള്ള കഠിന പരിശ്രമത്തിലാണ് അവരെല്ലാം.

രോഗവ്യാപനത്തിന്റെ ഗൗരവം മനസ്സിലാക്കാതെ നടക്കുന്നവർ ഒന്നോർക്കുക.നിങ്ങൾ കാരണം മറ്റുള്ളവർ ഇരകളാവാതെ ശ്രദ്ധിച്ചാൽ, അതിന് നിങ്ങളെക്കൊണ്ട് കഴിഞ്ഞാൽ നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ നന്മയായിരിക്കും അത്.

അതുകൊണ്ട് ആരോഗ്യപ്രവർത്തകർ പറയുന്നത് കേൾക്കുക.ഒരുമിച്ചു കൂടുന്ന പരിപാടികൾ ഒഴിവാക്കുക, അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്ത് പോകാതിരിക്കുക, അതോടൊപ്പം തന്നെ ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യുക. STAY HOME..STAY SAFE.

ഫാത്തിമ മുബഷിറ.സി
8L ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം