അടച്ചിരിപ്പാണ് ഞാൻ
ലോകം ചുരുങ്ങിച്ചുരുങ്ങി-
എൻ ജനാലക്കരികിലേക്കെത്തുന്നു
പുറത്തിറങ്ങേണ്ട
കൊറോണയെങ്ങാൻ കണ്ടു പിടിച്ചെങ്കിലോ
ബാല്യം തിരികെ കിട്ടിയ പോൽ
ഈ ഒളിച്ചുകളി തുടങ്ങിയിട്ടേറെ നാളായ്
ഒന്ന് ,രണ്ട്, മൂന്ന് .... എന്നിങ്ങനെ ഇരുപതു സെക്കൻ്റുകൾ
എണ്ണിക്കഴുകണം പോൽ
കയ്യും വിരലും
ആവട്ടെ
ഇത് പ്രതിരോധത്തിൻ്റെ കാലമല്ലേ