ജി.എച്ച്.എസ്‌. കൊളത്തൂർ/വിദ്യാരംഗം‌/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വിദ്യാരംഗം കലാ-സാഹത്യവേദി 2024-25

വിദ്യാരംഗം സ്കൂൾ യൂണിറ്റ് രൂപീകരണം.

2024-25 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക്കാൻ വിദ്യാരംഗം സ്കൂൾ യൂണിറ്റ് രൂപീകരിച്ചു. വിദ്യാരംഗം സ്കൂൾ കോ-ഓർഡിനേറ്റർ Dr. സന്തോഷ്‌ പനയാലിൻ്റെ നേതൃത്വത്തിൽ ആയിരുന്നു യൂണിറ്റ് രൂപീകരണം. രഞ്ജിത് മാസ്റ്റർ, സജിത ടീച്ചർ, സീന ടീച്ചർ, സന്ധ്യ ടീച്ചർ, അനിൽ മാസ്റ്റർ എന്നിവർ സ്കൂൾ യൂണിറ്റ് രൂപീകരണ യോഗത്തിൽ പങ്കെടുത്തു.

വിദ്യാരംഗം സ്കൂൾ കോ-ഓർഡിനേറ്റർ- Dr. സന്തോഷ് പനയാൽ.

സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർ - ശ്രീഷ്മ സി.കെ.

കൊളത്തൂർ സ്കൂളിൽ വായനവാരത്തിന് പ്രൗഢോജ്ജ്വല തുടക്കം.

വായന വാരത്തിൻ്റെ ഭാഗമായി കവിത ചൊല്ലി രസിക്കാം എന്ന പരിപാടി ധന്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം ബഡ്ഡിങ് റൈറ്റേഴ്സ് തയ്യാറാക്കിയ വായനാലോകം കൈയ്യെഴുത്ത് മാസിക പ്രകാശനവും ധന്യ ടീച്ചർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാജേഷ് മാഷ്,പീതാംബരൻ മാസ്റ്റർ, ഡോ.സന്തോഷ് പനയാൽ എന്നിവർ സംസാരിച്ചു.

ചിത്രശാല

വിദ്യാരംഗം സ്കൂൾ യൂണിറ്റ് രൂപീകരണം.
കവിത ചൊല്ലി രസിക്കാം.