ജി.എച്ച്.എസ്സ് ബൈസൺവാലി/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം
ഇന്ന് നമ്മുടെ എല്ലാമെല്ലാമായ പ്രകൃതി നശിച്ചുകൊണ്ടിരിക്കുകയാണ്, പരിസ്ഥിതിയിലെ വായുവും വെള്ളവും മണ്ണും എല്ലാം ഓരോ നിമിഷവും നശിക്കുന്നു പ്രകൃതിയിലെ അനേകായിരം ജീവജാലങ്ങളിൽ മനുഷ്യൻ മാത്രമാണ് പ്രകൃതിയെ നശിപ്പിക്കുന്നത് ഇന്ന് വായു വളരെ വേഗം മലിനമാക്കുക യാണ് ഇന്ന് വായു ശ്വസിക്കാൻ യോഗ്യമല്ലാത്ത ആയിരിക്കുന്നു വലിയ ഫാക്ടറികളിൽ നിന്നും നിരന്തരം ഉയർന്നു പൊങ്ങുന്ന പുക വർദ്ധിച്ചു വരുന്ന വാഹനങ്ങൾ പ്ലാസ്റ്റിക് കത്തിക്കുന്നത് എങ്ങനെ കാർബൺ ഡയോക്സൈഡ് കാർബൺ മോണോക്സൈഡ് തുടങ്ങിയവയുടെ അളവ് അന്തരീക്ഷത്തിൽ കൂടിവരുന്നു ഫലമായി നമുക്ക് ഒരുപാട് രോഗങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു പലയിടത്തും ഇന്ന് ഓക്സിജൻ പാർലറുകൾ സജീവമാകുന്നു മണ്ണും വളരെ വേഗം മലിനമായി കൊണ്ടിരിക്കുകയാണ് പ്ലാസ്റ്റിക് രാസവസ്തുക്കൾ രാസവളങ്ങളും രാസകീടനാശിനികളും തുടങ്ങിയവയാണ് മണ്ണ് മരിച്ചുകൊണ്ടിരിക്കുന്നു കൂടെ നമ്മളും വിഷമയമായ മണ്ണിലൂടെ നമ്മുടെ ആരോഗ്യ മലിനീകരണം എന്ന വിപത്ത് കാർന്നുതിന്നുന്നു.
    ശുദ്ധജലം ഉള്ള ജലാശയങ്ങൾ ഇന്ന് വിരളമാണ് പ്ലാസ്റ്റിക് ഫാക്ടറികളിലും മറ്റും മാലിന്യവും ജലാശയത്തിലേക്ക് ഒഴുക്കിവിടുന്നു ആ സമയത്ത് നമുക്ക് പാനം ചെയ്യാൻ ഉള്ള ജലമാണ് നാം മലിനമാക്കുന്നത് എന്ന് നാം ഓർക്കുന്നില്ല ശബ്ദമലിനീകരണവും നാം നേരിടുന്ന വലിയ വിപത്താണ്. പണ്ട് കിളികളുടെയും മറ്റും ശബ്ദം കേട്ടിരുന്നത് ഇന്ന് വാഹനങ്ങളുടെയും നിർമാണപ്രവർത്തനങ്ങളും ഘോരശബ്ദം ആണ് കേൾക്കുന്നത് ലാഭത്തിനും സ്വത്തിനും പണത്തിനും ആയി നമ്മുടെ ജീവനായ് പ്രകൃതിയെ കൊല്ലുന്നു .
       നാം ഓർക്കേണ്ടതാണ് പ്രകൃതി മനുഷ്യനെ അല്ല, മറിച്ച് മനുഷ്യൻ പ്രകൃതിയുടെയിണ്. പ്രകൃതി ഉള്ളതുകൊണ്ടാണ് നാം ഇന്നും ജീവിക്കുന്നത് പ്രകൃതിയെ കൊല്ലുമ്പോൾ നാം നമ്മെ തന്നെയാണ് ഇല്ലാതാക്കുന്നത് നല്ല നാളെയ്ക്കായി നമുക്ക് പ്രകൃതിയിലേക്ക് വേണ്ടിയിരിക്കുന്നു ജല മലിനീകരണവും ശബ്ദ മലിനീകരണവും നിർത്താം വായുമലിനീകരണവും മണ്ണിനെ മലിനമാക്കുന്നത് നമുക്ക് ഉപേക്ഷിക്കാം നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. ഭൂമിയിലെയും നമ്മുടെ മറ്റ് ജീവജാലങ്ങളുടെയും ജീവൻ സംരക്ഷിക്കാം'
ദിയ ഡി ബിനു
7A ജി.എച്ച്.എസ്സ്_ബൈസൺവാലി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം