ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/വിദ്യാരംഗം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം ക്ലബ്ബ് പ്രവർത്തനങ്ങൾ 2021-2022 - കൺവീനർമാർ - റീന പി.കെ , നിഷ

ജൂൺ 19 വായന ദിനത്തോട്നുബന്ധിച്ചാണ് വിദ്യാരംഗം ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ വർഷത്തെ വായനാവാരം ഉദ്ഘാടനം ചെയ്തത് പ്രശസ്ത എഴുത്തുകാരി സുഹറ കൂട്ടായിയാണ് . ഈ വായന വാരത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകൾക്ക് കുഞ്ഞുണ്ണി ക വിതാലാപനവും ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകൾക്ക് ഓൺലൈൻ സാഹിത്യ ക്വിസ്, യുപി വിഭാഗത്തിൽ വായനാശീലം കുട്ടികളിൽ എന്ന വിഷയത്തിൽ പ്രസംഗമത്സരവും , അടച്ചിട്ട ബാല്യം എന്ന വിഷയത്തിൽ കവിതരചനയും നടത്തി. ജൂലൈ 5 ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് പുനർജനിക്കട്ടെ ബഷീറിന്റെ കഥാപാത്രങ്ങൾ നിങ്ങളിലൂടെ എന്ന വിഷയത്തിൽ വീഡിയോ അവതരണം നടത്തി. ചിങ്ങം 1 കർഷക ദിനമായി ബന്ധപ്പെട്ട് നാടൻപാട്ട് മത്സരവും നടത്തി. സെപ്റ്റംബർ 5 അധ്യാപക ദിനവുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് പ്രിയപ്പെട്ട അധ്യാപകർക്ക് ആശംസകാർഡ് തയ്യാറാക്കൽ, മൂന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾക്ക് പ്രിയപ്പെട്ട അധ്യാപകനു കത്തെഴുതാം, രണ്ടു മുതൽ ഏഴു വരെ ക്ലാസ്സുകൾക്ക് ഞാൻ അധ്യാപകനായാൽ (വീഡിയോ )എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാണ് നൽകിയത്. ഓണാഘോഷവുമായി ഓണാഘോഷവുമായി ബന്ധപ്പെട്ട മലയാളി മങ്ക, ഡിജിറ്റൽ പൂക്കളം, മാവേലി വേഷം, ഓണപ്പാട്ട്എന്നീ മത്സരങ്ങൾ നടത്തി. സ്കൂൾ തല വിദ്യാരംഗം ക്ലബ് രൂപീകരിക്കുകയും. സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മലയാള കവിത ആലാപനം,മലയാള ഭാഷാ പ്രതിജ്ഞ, പദ വിസ്മയം എന്നീ പ്രവർത്തനങ്ങൾ നടത്തി.