ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ശ‍ുചിത്വശീലം

Schoolwiki സംരംഭത്തിൽ നിന്ന്
ശ‍ുചിത്വശീലം

ആരോഗ്യത്തോടെ ഇരിക്കാൻ ശ‍ുചിത്വം പാലിക്കണം .രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. ദിവസവ‍ും ക‍ുളിക്ക‍ുക ,രണ്ട് നേരം പല്ല് തേയ്ക്ക‍‍ുക ,വൃത്തിയ‍ുള്ള വസ്ത്രം ധരിക്ക‍ുക ,നഖം വെട്ടി വൃത്തിയാക്ക‍ുക ,ആഹാരത്തിന‍ു മ‍ുൻപ‍ും ശേഷവ‍ും കൈകൾ കഴ‍ുക‍ുക ,മല മ‍ൂത്ര വിസർജനത്തിന‍ു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴ‍ുക‍ുക ,എന്നീ കാര്യങ്ങൾ ശ‍ുചിത്വ ശീലങ്ങളിൽ പെട‍ുന്ന‍ു .ആരോഗ്യത്തോടെ ഇര‍ുന്നാൽ മാത്രമേ നന്നായി കളിക്കാന‍ും പഠിക്കാന‍ും കഴിയ‍ൂ .

ശ‍ുചിത്വം പാലിച്ചില്ലെങ്കിൽ പല വിധത്തില‍ുള്ള കീടാണ‍ുക്കൾ നമ്മ‍ുടെ ശരീരത്തിൽ പ്രവേശിച്ച് രോഗം വര‍ുത്ത‍ും .കണ്ണ് കൊണ്ട് കാണാൻ കഴിയാത്തത്ര ചെറ‍ുതാണ് കീടാണ‍ുക്കൾ .നമ്മ‍ുടെ ശരീരത്തിന് രോഗങ്ങളെ ചെറ‍ുക്കാന‍ുള്ള കഴിവ് ഉണ്ട് . നാം കഴിക്ക‍ുന്ന ആഹാരവ‍ും ശ‍ുചിത്വ ശീലങ്ങള‍ും ശരീരത്തിന്റെ ഈ കഴിവ് വർധിപ്പിക്ക‍ുന്ന‍ു . ചെറ‍ുപ്പം മ‍ുതലേ നമ്മൾ ശ‍ുചിത്വത്തോടെ ജീവിക്കാൻ ശ്രദ്ധിക്കണം .

ഹരിനന്ദ് . സി.പി
1 A ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം