ജി.എം.യു.പി.എസ്. പുതിയങ്ങാടി/അക്ഷരവൃക്ഷം/സ്നേഹിക്കാം ..പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹിക്കാം ..പ്രകൃതിയെ


മലരണികാടുകൾ മാഞ്ഞുപോയി
മരതകക്കാന്തി നശിച്ചുപോയി
ആക്രാന്തം മൂത്ത മനുഷ്യവർഗ്ഗം
വെട്ടിനശിപ്പിച്ചു ഭൂമാതായേ
കുന്നും മാലയും തകർത്തെറിഞ്
ഭൂമിയെ ഒന്നായ്തകർത്തു ഭ്രാന്തർ
കളകള മൊഴുകും പുഴകളെല്ലാം
മാലിന്യകൂമ്പാരമാക്കിയല്ലോ
ദൈവത്തിൻ സ്വന്തം നാട് പോലും
പ്രകൃതി ദുരന്തകള മായി മാറി
ഭൂകമ്പ പ്രളയവും ഒന്നൊന്നായി
വന്നിടും കാലമായ് മാറിയില്ലേ
അഹങ്കാരം മൂത്ത മനുഷ്യരെയും
മഹാമാരി കൊറോണ കീഴ്പെടുത്തി
മതിയാക്കൂ മതിയാക്കൂ മാലോകരെ
പ്രകൃതി ചൂഷണങ്ങൾ മതിയാക്കിടൂ
അമ്മയാം ഭൂമിയെ സംരക്ഷിക്കാൻ
ഒത്തൊരുമിച്ചിടാം കൂട്ടുകാരെ
പ്രകൃതിയെ പുനർ ജനിപ്പിക്കാനായ്
വന്നിടൂ വന്നിടൂ കൂട്ടുകാരെ
 

ഫിദ ഫാത്തിമ
5 A ജി എം യു പി എസ് പുതിയങ്ങാടി, കോഴിക്കോട് ,ചേവായൂർ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത