ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/ ചിന്നുവും മിന്നുവും
ചിന്നുവും മിന്നുവും
ഒരു വീട്ടിൽ ചിന്നുവും മിന്നുവും ഉണ്ടായിരുന്നു. അവർ രണ്ടുപേരുടെയും വീടുകൾ അടുത്തടുത്ത് ആയിരുന്നു. ഒരു ദിവസം ചിന്നു ദൂരെ തീറ്റ തേടി പോയി. അവൾ നെല്ല് കൊത്തി കൊണ്ടുവന്നു. മിന്നു ചോദിച്ചു എനിക്ക് തരുമോ? നീ പോയി എടുത്തോ എനിക്ക് സുഖമില്ല, അതുകൊണ്ടാണ് ഞാൻ തീറ്റ തേടാൻ പോകാത്തത്. ചിന്നു തീറ്റ കൊടുത്തില്ല. മിന്നു ചിന്നു വിനോട് പിണങ്ങി. കുറെ ദിവസം കഴിഞ്ഞപ്പോൾ ഒരു പാമ്പ് ചിന്നുവിനെ കടിക്കാൻ വന്നു. ചിന്നു പേടിച്ചുപോയി. എന്നാൽ മിന്നു ചിന്നു വിന്റെ കൂടിന്റെ മുകളിലുള്ള വലിയ തേനീച്ചകൂട് അടിയിലേക്ക് ഇട്ടു. തേനീച്ചകൾ ആ പാമ്പിനെ തുരതുരാ കുത്തി. ആ പാമ്പ് ചാവാറായി. അവിടെനിന്നും ഒരുവിധം എങ്ങനയോ രക്ഷപ്പെട്ടു. പിന്നീട് ചിന്നുവും മിന്നുവും നല്ല കൂട്ടുകാരായി മാറി. അവർ കളിച്ചു രസിച്ചു നടന്നു.
|