ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും രോഗപ്രതിരോധവും

നമ്മുടെ ലോകത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നാം മുൻകരുതൽ എടുക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് . ചൈനയിലെ വുഹാനിൽ നിന്നും പടർന്നുപിടിച്ച കൊറോണ എന്ന മഹാമാരി അല്ലെങ്കിൽ കോവിഡ്‌ 19 എന്ന രോഗം പടർന്നു ദൈവത്തിന്റെസ്വന്തം നാടായ നമ്മുടെ കേരളത്തിലും എത്തി. കേരളത്തിലെ എല്ലാ സ്ഥാപനങ്ങളും അടക്കേണ്ടി വന്നു ഒടുവിൽ ലോക്‌ഡൗൺ എന്ന അവസ്ഥയിൽ എത്തി. ഇപ്പോൾ ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. ലോക ഡൗൺ കാരണം വാഹനങ്ങൾ ഇല്ലാതായപ്പോൾ തന്നെ ശബ്ദമലിനീകരണവും വായുമലിനീകരണവും ഇല്ലാതായി. നമ്മുടെ പ്രകൃതിക്ക് ഇത്തിരി ആശ്വാസമായി. ഈ മഹമാരി പടർന്നു പിടിക്കാതിരിക്കാൻ ഒരുപാട് മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. രോഗം ബാധിച്ച വരുമായി ഇടപഴകാതിരിക്കുക, ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച്‌ 20 സെക്കൻഡ് നേരമെടുത്ത്‌ കൈ വൃത്തിയായി കഴുകണം ,പുറത്തിറങ്ങുമ്പോൾ മാസ്‌ക്‌ ധരിക്കണം.വീടുംപരിസരവും വൃത്തിയായി സൂക്ഷിക്കണം. രോഗത്തെ പേടിക്കാതെ പ്രതിരോധിക്കണം നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നതുപോലെ കാര്യങ്ങൾ ചെയ്യണം ഈ മഹാമാരിയെ മറികടക്കാൻ നമുക്ക് ഒരുമയോടെ പ്രവർത്തിക്കാം നമ്മുടെ നാടിനു വേണ്ടി പ്രാർത്ഥിക്കാം.


വൈഗ.ടി.എസ്‌. Vaiga.T.S.
2 A ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം