ലോക്ക് ഡൗണും ഏട്ടനും
നിനച്ചിരിക്കാതെ എത്തിയ അവധി ക്കാലം . എങ്ങനെ സമയം പോകാനാണ് ? ഇവിടെ വീട്ടിൽ നിന്നാൽ അമ്മ ഓരോരോ ജോലികൾ ചെയ്യാൻ പറയും . ഇതിൽ നിന്നെല്ലാം രക്ഷ നേടാനാണ് ഏട്ടൻ കളനാട് ഉള്ള അമ്മയുടെ വീട്ടിൽ പോകാൻ തീരുമാനിച്ചത് . അപ്പോഴൊന്നും കൊറോണ ഇത്ര വ്യാപിച്ചിരുന്നില്ല . ഞാൻ എന്നും ഏട്ടനെ വിളിക്കും , വിശേഷങ്ങൾ പറയും . അങ്ങനെ ദിവസങ്ങൾ കടന്നുപോയി . കൊറോണ എന്ന മഹാമാരി തന്റെ താണ്ഡവ നൃത്തം എങ്ങും തുടങ്ങി . നാടെങ്ങും കർശന നിയന്ത്രണങ്ങൾ വന്നു . പുറത്തിറങ്ങാൻ വയ്യ .ഏട്ടന് ഇവിടെ വരാൻ മോഹം . പക്ഷെ അവിടെ ഡബിൾ ലോക്ക് ഡൗണാണ് .ഏട്ടന് സങ്കടമായി .പലരോടും ചോദിച്ചെങ്കിലും ഫലമുണ്ടായില്ല . അവസാനം ഒരു ആശുപത്രിയുടെ മാനേജർ ഏട്ടനെ കൊണ്ടുവരാൻ തയ്യാറായി . നമ്മൾ ആരുടെ കൂടെ നിന്നാലും നമ്മുടെ മാതാപിതാക്കളുടെ കൂടെ നിൽക്കുന്ന സന്തോഷം ഒന്നു വേറെ തന്നെ യാണ് . ഈ ലോക്ക് ഡൗൺ കാലം ഏട്ടൻ ഒരിക്കലും മറക്കില്ല .
|