ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ പാഞ്ഞുവന്ന കൊറോണ
പാഞ്ഞുവന്ന കൊറോണ
സുന്ദരമായ നമ്മുടെ നാട്ടിൽ സന്തോഷത്തോടെ കളിച്ചും ചിരിച്ചും ജീവിക്കുന്നതിനിടയിലാണ് പുതിയ അതിഥി പാഞ്ഞു വന്നത്. ആദ്യമൊക്കെ എല്ലാം ശാന്തമായിരുന്നു .പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്. ആ അതിഥിക്ക് ഒരു പേർ വന്നു. കോ വിഡ് 19 കൊറോണയെ ആദ്യമൊക്കെ എല്ലാവരും നിസ്സാരമായി തള്ളിക്കളഞ്ഞു. പിന്നീടാണ് എല്ലാവരുടേയും മനസ്സിൽ അത് മഹാമാരിയായത്.ഭയമല്ല വേണ്ടത് കരുതലാണ് എന്ന സർക്കാറിന്റെ വാക്കുകൾ എല്ലാവരും ചേർത്ത് പിടിച്ചു. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടേയും വാക്കുകൾ അനുസരിച്ചാൽ ഈ ദുരന്തത്തെ ഒത്തൊരുമിച്ച് പരാജയപ്പെടുത്താം.
|