ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ പരിസര ശുചിത്വ വും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വവും രോഗപ്രതിരോധവും


പ്രകൃതി യാണ് നമ്മുടെ മാതാവ് .വളരെ സമാധാനപരമായ ജീവിതത്തിനു വേണ്ടതെല്ലാം പ്രകൃതി നമുക്ക് തരുന്നുണ്ട് . വളരെ ഉപകാരിയായ പ്രകൃതി മാതാവിനോട് നന്ദി കാണിക്കുന്നതിന് പകരം നാം അന്തരീക്ഷവും വെള്ളവുമെല്ലാം മലിനമാക്കുന്നു . ഇത് പലതരം രോഗങ്ങൾ വരാൻ ഇടയാക്കുന്നു . പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിച്ചാൽ ഇത് ഒരു പരിധി വരെ ഒഴിവാക്കാം .

കാലമാകുന്ന പാമ്പ് മനുഷ്യ ജന്മത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് . കൂട്ടിലകപ്പെട്ട കിളികളെ പോലെയാണ് ഇന്ന് നമ്മുടെ അവസ്ഥ . ഓരോ ദിവസം കഴിയുംതോറും കോവിഡ് എന്ന മഹാമാരി പിടിപെട്ടവരുടെ എണ്ണം കൂടി വരികയാണ് . സാമൂഹിക അകലം പാലിച്ചു നാം ഒത്തൊരുമ യോടെ ഈ മഹാമാരിയെ തോൽപിക്കണം . ചൈന യിലെ വുഹാനിൽ തുടങ്ങിയ കോവിഡ് എന്ന മഹാമാരി ഇപ്പോൾ എല്ലാ ലോക രാജ്യങ്ങളിലും പടർന്നു പിടിച്ചിരിക്കുകയാണ് . ഇതിനെ മറികടക്കാൻ നമുക്ക് ഒരുമ യോടെ പ്രവർത്തിക്കാം .


കൗശിക് .എസ്
3 B ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം