ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ കൊറോണയും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും രോഗപ്രതിരോധവും

ലോകം മുഴുവൻ ഇന്ന് കൊറോണ ഭീതിയിലാണ് പ്രതിദിനം ആയിരക്കണക്കിന് മനുഷ്യരാണ് കോവിഡ്‌19 ബാധിച്ച് മരിച്ചു വീഴുന്നത് അനുദിനം രോഗബാധിതരുടെ എണ്ണം ഏറിവരികയാണ് 2019 അവസാനഘട്ടത്തിൽ ചൈനയിലെ വുഹാ നിൽനിന്ന് ആരംഭിച്ച് ലോകത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച ഒരു പുതിയ വൈറസ് അണുബാധയാണ് കോവിഡ്19. സാർസ് കൊറോണവൈറസ്2ആണ് അസുഖം പടർത്തുന്നത് . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറന്തള്ളപ്പെടുന്ന ജലകണങ്ങളിലൂടെയാണ് ഈ വൈറസ് പ്രധാനമായും പകരുന്നത്. ഈ ജലകണങ്ങൾ പ്രതലങ്ങളിൽ പറ്റിപ്പിടിച്ച് മറ്റൊരാൾ അവിടെസ്പർശിക്കുമ്പോൾ വൈറസ് പടരുന്നു .പനി,ക്ഷീണം,ചുമ,ശരീരവേദന,ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.വൈറസ് ശരീരത്തിൽ കയറി 5 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.ചിലരിൽ ഇത് 14 ദിവസം വരെ നീണ്ടേക്കാം. പ്രതിരോധമാർഗങ്ങൾ 1.രോഗലക്ഷണങ്ങൾ ഉള്ളവരിൽനിന്ന് അകലം പാലിക്കുക. 2ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകുക. 3.രോഗലക്ഷണങ്ങൾ ഉള്ളവരും ആരോഗ്യപ്രവർത്തകരും ഉപയോഗിക്കുക. 4 പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. കോവിഡ്19നെ പ്രതിരോധിക്കുന്നതിനായി നമ്മുടെ രാജ്യത്ത് ഇപ്പോൾ ലോക്ക്ഡൗൺ ആണ്. ലോക്ക് ഡൗണിൽ പങ്കുചേർന്ന് സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ച് കോവിഡ്19നെ തുരത്തുന്ന പ്രവർത്തനങ്ങളിൽ നമുക്കും പങ്കാളികളാകാം.

ശ്രാവൺ സുരേശൻ.Sravan Sureshan
2 A ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം