ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ ഇത് കൊറോണക്കാലം

ഇത് കൊറോണക്കാലം
 


കൊറോണ എന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ പടർന്നല്ലോ
സ്കൂളുകളെല്ലാം അടച്ചല്ലോ
അവധി ക്കാലം വന്നല്ലോ
വീട്ടിലിരുന്നു മടുത്തല്ലോ
ടി വി കണ്ടും ഗെയിമു കളിച്ചും
അവധി ക്കാലം തീർക്കുന്നു
എല്ലാം നല്ലതിനാണെന്ന്
ഓർത്തീടുമ്പോൾ സന്തോഷം
ലോക്ക് ഡൗണിൽ നാം പങ്കാളികളായ്‌
കൈകൾ കഴുകി യും മാസ്ക് ധരിച്ചും
ജാഗ്രത യോടെ ഇരുന്നീടാം
കൊറോണ എന്നൊരു മഹാ മാരിയെ
തുരത്തീടാം നമുക്കൊറ്റക്കെട്ടായ്

$
Ameya.K.V
3 B ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത