ചേലോറ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് പാഠങ്ങൾ

കഴിഞ്ഞ വിഷുവിന് മുന്നെ കൈത്തറി മേളയിൽ പോയി തുണികളെടുത്തിരുന്നു. മേളയ്കു മുന്നിലെ കുടുംബശ്രീയുടെ പായസം കുടിച്ചിരുന്നു.ഇത്തവണ അതൊന്നും മുണ്ടായിരുന്നില്ല.കോറോണയാണത്ര കോറോണ.ഈ കോറോണ എന്നുപറയുന്ന വൈറസ് ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാണ് ഉണ്ടായത്.പിന്നീട് ഇത് ലോകത്താകെ വ്യാപിച്ചു.ആയിരങ്ങൾ മരണമടഞ്ഞു.ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പിടിമുറുക്കി.ഇന്ത്യയിലെ കേരളത്തിലാണിതാദ്യം വന്നത്.എന്നാൽ കേരളം ഒറ്റമനസ്സായി ഇതിനെ നേരിടുന്നു.ഈ കോറോണ കാലത്ത് ലോക്ഡൗൺ തുടങ്ങിയ ശേഷം വീട്ടിൽ തന്നെ ഇരിക്കുമ്പോൾ കാക്കൾക്കും പൂച്ചകൾക്കും ഭക്ഷണാവശിഷ്ഠങ്ങൾ കൊടുത്തും കളിച്ചും, പഠിച്ചും,വായിച്ചുമാണ് സമയം കളയുന്നത്.ഇങ്ങനെ ഇരിക്കുന്നസമയത്ത് രാത്രി 7.22 ന് ഒരു ബഹിരാകാശനിലയം പോകുമെന്നുള്ള വിവരം അറിഞ്ഞു. എല്ലാവരും വീടിൻെ്റ മുകളിൽ കയറി നോക്കിയപ്പോൾ ആ നിലയം ഒരു നക്ഷത്രം പോലെ നീങ്ങുന്നത് കണ്ടു.അതിനു ഒരു കാപ്പി നിറമായിരുന്നു.അത് വടക്കു പടിഞ്ഞാറ് നിന്ന് തെക്ക് കിഴക്കോട്ടാണ് പോകുന്നത് കണ്ടത്.അതിനെ കാണാൻ വളരെ ഭംഗി ഉണ്ടായിരുന്നു.ശാസ്ത്ര നിരീക്ഷണത്തിനായി മനുഷ്യൻ ബഹിരാകാശത്ത് നിർമിച്ച ഒരു കേന്ദ്രമാണ് അതെന്ന് അച്ഛൻ പറഞ്ഞു തന്നു.നക്ഷത്രങ്ങൾ കിടയിലൂടെ നാം സ‍ഞ്ചരിക്കുമ്പോൾ ഒരു ചെറീയ വൈറസ്സിനെ പേടിച്ച് വീടിനുള്ളിൽ കഴിയുന്ന പാവം മനുഷ്യർ.

ശരൺ ദാസ്
4 ചേലോറ നോർത്ത് എൽ.പി സ്കുൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം