ചേലോറ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കൊറോണ അഥവാ കോവി‍‍‍ഡ് 19 എന്ന വൈറസ്സ് ലോകജനതയെ മുഴുവൻ ഭീതിയിൽ ആഴ്ത്തിയിരികുകയാണ്.ഒരോ ദിവസവും ആയിരകണക്കിനു ആളുകൾ മരണമടഞ്ഞു.ഇതോടെ ലോകാരോഗ്യ സംഘടന അതിനെ മഹാമാരിയായി വിശേഷിപിച്ചു.ആമഹാമാരിയെ തുരത്താനുള്ള കഠിന ശ്രമത്തിലാണ് നാം ഒരോരുത്തരും.ജാഗ്രതയാണ് ഏറ്റവും വലീയ പ്രതിരോധം.കൊറോണ രോഗികൾ ചുമക്കുമ്പോളും തുമ്മുമ്പോളും പുറത്തെത്തുന്ന ചെറുകണങ്ങൾ മറ്റുള്ളവരുടെ വായിലൊ മൂക്കിലൊ എത്തുമ്പോഴാണ് രോഗം പകരുന്നത്.കൂടാതെ ഇങ്ങനെ തെറിച്ചു വീഴുന്ന കണങ്ങളിലടങ്ങിയിട്ടുള്ള വൈറസ്സുകൾ പറ്റിപിടിച്ച കൈകൾകൊണ്ട് മൂക്ക്,വായ,കണ്ണ് എന്നിവ സ്പർശിക്കുന്നതിലൂടെയും രോഗം പകരുന്നു.ഇത്തരം സാഹചര്യത്തിൽ നാം ചില മുവൻകരുതൽ എടുക്കേണ്ടതാണ്.
മുൻകരുലുകൾ..
1.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻ്റ നേരം കഴുകുക.
2.മുഖത്ത് മാസ്ക് ധരിക്കുക.
3.എല്ലാവരും ഒരു മീറ്റർ അകലം പാലിക്കുക.
4.അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക.
മുൻകരുതൽ എടുക്കുന്നതിനോടൊപ്പം ഈ മഹാമാരികാലത്ത് നമ്മളെ രക്ഷിക്കാൻ ഡോക്ടർ,നേഴ്സ് പിന്നെ ആശുപത്രികൾ എല്ലാം കൂടെ ഉണ്ട്.നമുക്കു വേണ്ടി കഠിന പ്രയത്നം നടത്തുന്ന ആരോഗ്യപ്രവർത്തകരേയും പ്രീയപ്പെട്ട ആരോഗ്യമന്ത്രി ശൈലജ ടീച്ചറേയും നാം ഒരോരുത്തരും ഒർക്കണം. നമുക്ക് അവർക്കുവേണ്ടി ബിഗ്ഗ് സല്യുട്ട് നൽകാം....

ആരവ് ക‍ൃഷ്ണ
3 ചേലോറ നോർത്ത് എൽ.പി സ്കുുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം