ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/രോഗവും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
രോഗവും പ്രതിരോധവും

ഇന്നത്തെ സമൂഹത്തിൽ ആരോഗ്യത്തോടെ ജീവിക്കുന്നതിനു വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് രോഗപ്രതിരോധശേഷി. പുതിയ പല രോഗങ്ങളും കണ്ടെത്തുന്ന ഈ അവസരത്തിൽ അത് വരാതിരിക്കുന്നതിന് രോഗപ്രതിരോധശേഷി നേടേണ്ടത് അനിവാര്യമാണ് ഇതിന് ആദ്യം വേണ്ടത് ശുചിത്വമാണ്. നമ്മുടെ ശരീരം ആരോഗ്യം ഉള്ളതായിരിക്കണം. അതിനു പോഷകഗുണമുള്ള ആഹാരം കഴിക്കണം. ഇത് മാത്രം പോരാ... വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഇവയൊക്കെ പാലിക്കണം. കൂടാതെ എന്നും വ്യായാമം ചെയ്യണം.. പിന്നെ വിശ്രമവും അത്യാവശ്യമാണ്.. പ്രധാനപ്പെട്ട മറ്റൊരു കാര്യം, നമ്മുടെ ശരീരത്തിലെ ജലത്തിന്റെ അംശമാണ്. നമ്മുടെ ശരീരത്തിൽ ഏകദേശം 70 ശതമാനം വെള്ളമാണ്.. അതുകൊണ്ടുതന്നെ ശുദ്ധമായ വെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് നല്ലതാണ്.. ഈ കാര്യങ്ങളിലൊക്കെ ഒരു ശ്രദ്ധ ചെലുത്തിയാൽ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കും..

ധ്യാൻദേവ് ജി ആർ
3 B ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം