ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൻ്റെ പിൻഭാഗത്തെ ഗ്രൗണ്ടിനോടു ചേർന്ന് ജൈവക്കൃഷി നടത്തുന്നു. ഓരോ കാലാവസ്ഥയ്ക്കനുസൃതമായി കൃഷിഭവനും, വി.എഫ്.പി.സി.കെ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന തൈകളും, വിത്തുകളും ഗ്രോ ബാഗുകളിലും മണ്ണിൽ നേരിട്ടും നട്ട് പി.ടി.എ, കുട്ടികൾ എന്നിവർ പരിപാലിച്ച് വിളവെടുക്കുന്നു. ചീര പോലുള്ള ഇലച്ചെടികളും, തക്കാളി, പച്ചമുളക്, കത്തിരി, വഴുതന, കോളിഫ്ളവർ, കാബേജ്, ഓമ, വാഴ എന്നിവ കൃഷി ചെയ്യുകയും ഉച്ചയൂണിന് പോഷകാംശമുള്ള കറികൾ വെച്ച് കുട്ടികൾക്ക് കൊടുക്കുകയും ചെയ്യുന്നു. എല്ലാ വൃശ്ചികമാസം ആരംഭത്തിലും ശീതകാല പച്ചക്കറി കൃഷി വിപുലമായ രീതിയിൽ തന്നെ ചെയ്യുന്നു. ചിങ്ങോലി കൃഷിഭവനിൽ നിന്നും കൃത്യമായ നിർദ്ദേശങ്ങൾ സ്വീകരിച്ച് നടത്തുന്ന കൃഷി പരിസ്ത്ഥിതി ക്ളബ്ബിൻ്റെ ഏറ്റവും വിജയകരമായ സംരംഭമാണ്.

ഇതേ പോലെ തന്നെ സ്കൂൾ ഗാർഡൻ പിടിഎ-യും വിദ്യാർത്ഥികളും ചേർന്ന് വിപുലീകരിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രകൃതിസ്നേഹമുള്ളവരാക്കാനും പ്രകൃതി സംരക്ഷണത്തിൻ്റെ പാഠങ്ങൾ പഠിപ്പിക്കാനും ജൈവ വൈവിധ്യത്തെയും അവയുടെ ജീവിതചക്രത്തെയും പറ്റി വിശദമായി മനസ്സിലാക്കിക്കുവാനും സാധിക്കുന്നു.