എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/ശുചിത്വം നമ്മളിൽ

ശുചിത്വം നമ്മളിൽ

നമ്മുടെ മനുഷ്യന്റെ ജീവിതത്തിലെ ഒരു ഘടകമാണ് ശുചിത്വം. നമ്മുടെ നിലനിൽപ്പിനും ആരോഗ്യത്തിനും ശുചിത്വം അനിവാര്യമാണ് ഈ കാലഘട്ടത്തിൽ ശുചിത്വം കുറഞ്ഞുകൊണ്ടിരിക്കുകയാണ് പലയിടങ്ങളിലായി നമ്മൾ മാലിന്യങ്ങൾ കണ്ടുവരുന്നു മനുഷ്യൻ തന്നെയാണ് മാലിന്യം റോഡരികിലും മറ്റു സ്ഥലങ്ങളിലും തള്ളുന്നത്. അത് നമ്മുടെ ആരോഗ്യത്തെയും മനസ്സിനേയും തളർത്തുകയും നമ്മുടെ വരും തലമുറയ്ക്ക് അത് വളരെയധികം ബാധിക്കുകയും ചെയ്യുന്നു.ഇതിലൂടെ നമുക്ക് പല അസുഖങ്ങൾ വരുകയും നമ്മുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ ആകുകയും ചെയ്യും. ചിലപ്പോൾ ശുചിത്വം മനുഷ്യന്റെ ജീവിതം തന്നെ മാറ്റിയേക്കാം. നമ്മളിലോരോരുത്തരും ശുചിത്വം പാലിക്കണം എന്തെന്നാൽ നമ്മുടെ വരും തലമുറയ്ക്ക് നമ്മളാണ് ശുചിത്വത്തിന്റെ വഴികാട്ടി ആകുന്നത്. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്ത മായിരിക്കാൻ നമ്മളോരോരുത്തരും അതിൽ പങ്കു ചേരുന്നു. സ്വാർത്ഥ ചിന്ത ഞാനും എന്റെ വീടും വൃത്തിയായാ ൽ മതിയെന്ന് ധാരണ നമ്മളിൽ ഉണ്ടാവരുത്. ശുചിത്വമില്ലായ്മ സമൂഹത്തിന് ബാധിക്കുകയും അത് നാശം വിതക്കുകയും ചെയ്യും. ശുചിത്വത്തെക്കുറിച്ച് പ്രഖ്യാപനങ്ങൾ മുദ്രാവാക്യങ്ങൾ അല്ല നമുക്ക് വേണ്ടത് നാളെ എങ്കിലും നമ്മുടെ വീടുകൾ, പരിസരങ്ങൾ, ഗ്രാമങ്ങൾ, ശുചിത്വം ഉള്ളവയാകണം. അതിന് ഓരോ വ്യക്തിയും ഉത്തരവാദിത്വം ഉള്ളവരാണ്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും. അതിനുവേണ്ടി നമുക്ക് എല്ലാവർക്കും കൈകോർക്കാം.

സൂര്യനന്ദന കെ.എ
8E എച്ച്.എസ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - ലേഖനം