ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
    ഹരിതകേരള മിഷൻ 2018  സുജലം     സുഫലം 

ജൂൺ 5 ഹരിതകേരള മിഷന്റെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്തിന്റെ വിതരണോത്ഘാടനം നടന്നു .ചടങ്ങിൽ എച് എം ജെ മിനി ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു . അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ജയ ,തെക്കുംഭാഗം കൃഷി ഓഫീസർ ശ്രീ.സുരേഷ് എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അനിൽകുമാർ വിത്തുകളുടെ വിതരണോത്ഘാടനം ചെയ്തു .വൃക്ഷ തൈകളുടെ വിതരണം അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ജയ നിർവഹിച്ചു സ്കൂൾ മുറ്റത്തു ഒരു പ്ലാവിൻ തൈ നട്ടു . എല്ലാകുട്ടികൾക്കും പിന്നീട് തൈകൾ വിതരണം ചെയ്തു .ചടങ്ങിൽ പി ടി എ വൈസ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്മാന് ശ്രീ യേശുദാസൻ എന്നിവർ സംസാരിച്ചു 'സീഡ്' ചുമതലയുള്ള ശ്രീലേഖ ടീച്ചർ നന്ദി രേഖപ്പെടുത്തി .

ജൂൺ 5 അരിസ്ത്ഥിതി ദിനമായി ആചരിച്ചു കുട്ടികൾ അസ്സെംബ്ലിയിൽ പരിസ്ഥതിയദിനസന്ദേശം ,പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ,മലിനീകരണ നിയന്ത്രണത്തിന്റെ വിവിധ രീതികൾ ,പ്രകൃതിയോട് നാം നീതി പുലർത്തേണ്ടെതു എങ്ങനെ എന്നിങ്ങനെയുള്ള അറിവ് പങ്കുവെച്ചു