നാശംയെന്നെ അപഹരിക്കല്ലേ
കറുത്തിരുണ്ടിങ്ങനെ പ്രപഞ്ചമെല്ലാം
അദൃശ്യമായൊരു കൊറോണ വൈറസ്
നിരന്തരം പകലുമിരവുമില്ലാതെ
പൊരുതിയില്ലാത്തവിധം തുടങ്ങി
അടച്ചുപൂട്ടിയ ഗൃഹത്തിനുള്ളിൽ
അറുതിയില്ലാത്ത വിധം കണക്കെ
പിന്നെ വീടും വളർന്ന ഗ്രാമവും
വിജനമായെന്റെ ഗ്രാമാന്തരീക്ഷവും
അകലെ ഹരിശ്രീ പഠിച്ച കലാലയവും
സമൃദ്ധിയായി നെല്ല് വിളഞ്ഞ വയലും
ഇവയെല്ലാം വിട്ടുപിരിഞ്ഞു നാളെ
കൊറോണ നീയെന്നെ അപഹരിക്കല്ലേ