ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ എന്റെ അനുഭവകഥ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലത്തെ എന്റെ അനുഭവകഥ

ഒരു ദിവസം ഞാൻ സ്കൂളിൽ പോകാൻ ഒരുങ്ങുകയായിരുന്നു. അപ്പോൾ അതാ ഒരു സന്തോഷവാർത്തയുമായ് അമ്മ എന്റെ മുന്നിൽ. അമ്മ എന്നോട് പറഞ്ഞത് എന്താണെന്ന് അറിയാമോ കുട്ടുകാരെ......❓
        _"ഇന്ന് മുതൽ കുറച്ചു ദിവസത്തേക്ക് സ്കൂളിൽ അവധി ആണെന്ന്"_.
ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
 *സന്തോഷിക്കേണ്ട, നമുക്ക് ഇനി മുതൽ പുറത്തിറങ്ങാൻ പറ്റില്ല*
എന്ന് പറഞ്ഞ അമ്മയോട് ഞാൻ കാര്യം തിരക്കി. അപ്പോഴാണ് ഭീകരമായ *കൊറോണ വൈറസ്* നെ പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത്. കഴിഞ്ഞ വർഷം കേരളത്തിൽ കണ്ട **നിപ്പവൈറസ്**സിനെപ്പോലെ ആണോ ഇതും എന്ന് ഞാൻ അമ്മയോട് ചോദിച്ചു....
          "നിപ്പ വൈറസിനെ പോലെ അല്ല. കോറോണവൈറസ് നമ്മെ ആക്രമിക്കാതിരിക്കണമെന്ന്ക്കിൽ അമ്മ പറയുന്നതുപോലെ അനുസരിക്കണമെന്നു അമ്മ പറഞ്ഞപ്പോൾ ഞാൻ തലയാട്ടി.
കൈകാലുകൾ, മുഖം എന്നിവ സോപ്പോ ഹാൻഡ്‌വാഷ് ഓ ഉപയോഗിച്ച് ഇടക്കിടക്ക് കഴുകണം എന്നും, ഒരു മാസ്ക്കോ, തൂവാലയോ ഉപയോഗിച്ച് മൂക്കും വായും മൂടിക്കെട്ടി മാത്രമേ പുറത്തിറങ്ങാവൂയെന്നും അമ്മ പറഞ്ഞു. ഗവണ്മെന്റ് നൽകിയ നിർദ്ദേശങ്ങൾ ആണ് ഇതെന്നും പറഞ്ഞു. പിന്നിടാണ് കുട്ടുകാരെ ഈ രോഗത്തിന്റെ തീവ്രതയെപ്പറ്റി ഞാൻ മനസിലാക്കുന്നത്. നമ്മുടെ ലോകത്തിന്റെ മിക്ക പ്രദേശങ്ങളെയും ബാധിച്ച *covid-19* എന്നാ ഈ മഹാമാരിയെ തുടച്ചുമാറ്റണമെന്ക്കിൽ നാം ഒറ്റകെട്ടായി നിന്ന് പൊരുതണമെന്ന് ഞാൻ മനസിലാക്കി.
നമ്മുടെ വീടും പരിസരവും വൃത്തിയായി സുക്ഷികുന്നതോടൊപ്പം നമ്മുക്ക് നമ്മുടെ ശരീരവും അണുവിമുക്തരാകാം. കൈകൾ കഴുകികൊണ്ടും സാമൂഹ്യ അകലം പാലിച്ചു കൊണ്ടും കഴിവതും വീട്ടിലിരുന്നുകൊണ്ടും നമുക്ക് പോരാടാം ..
 

നിത്യാ റെനി
5 ബി ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ