ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/അക്ഷരവൃക്ഷം/എന്റെപരിസ്ഥിതി
എന്റെപരിസ്ഥിതി
ജീവജാലങ്ങൾക്ക് ജീവിക്കുന്നതിനുള്ള ചുറ്റുപാടാണ് പരിസ്ഥിതി എന്നത് കൊണ്ട് നാം ഉദേശിക്കുന്നത്. ഓരോ ജീവിയുടെയും ആരോഗ്യം അവൻ ജീവിക്കുന്ന ചുറ്റുപാടുകളെ ആശ്രയിച്ചിരിക്കുന്നു. വൃത്തിയുള്ള ചുറ്റുപാടിൽ ജീവിക്കുന്നതും വൃത്തിഹീനമായ ചുറ്റുപാടിൽ ജീവിക്കുന്ന ജീവികളും നമ്മുടെ പ്രകൃതിയിൽ ഉണ്ട്. വൃത്തിഹീനമായ ചുറ്റുപാടിൽ ജീവിക്കുന്ന ജീവികളും സൂക്ഷ്മജീവികളും സാധാരണ ചുറ്റുപാടുകളിൽ ജീവിക്കുന്നവയ്ക് എന്നും ഭീഷണിയാണ്. അതുകൊണ്ടുതന്നെ വൃത്തിയുള്ള അന്തരീക്ഷത്തിൽ ജീവിക്കുന്ന മനുഷ്യന് വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നുള്ള ജീവികളുടെ ആക്രമണം മൂലം രോഗാവസ്ഥയിലേക്കും മറ്റും എത്തി പെടേണ്ടി വരുന്നു. അതുകൊണ്ടാണ് ശുചിത്വമുള്ള ചുറ്റുപാടുകളും അതിനനുസരിച്ചുള്ള ഒരു പ്രകൃതിയും ഉണ്ടാക്കിയെടുക്കണം എന്ന് നാം ഉത്ബോധിപ്പിക്കപ്പെടുന്നത്. എങ്ങനെയാണ് പ്രകൃതി ശുചിത്വം ഇല്ലാതായി തീരുന്നത്. അത് പലതരത്തിലുള്ള മലിനീകരണങ്ങളിലൂടെയാണ് വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഉള്ള പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. അതുപോലെ തന്നെ നാം ഒഴുക്കിവിടുന്ന മലിനജലവും വിഷാംശങ്ങളും ജലത്തെയും ഭൂമിയേയും മലിനമാക്കുന്നു. എന്നാൽ ഇവയെ ഫലപ്രദമായി സംസ്കരിച്ചും വിനിയോഗിച്ചും നമുക്ക് പ്രകൃതിയേയും ഭൂമിയേയും സംരക്ഷിക്കാം. പ്രകൃതിയുടെ ശ്വാസകോശം ആണ് മരങ്ങൾ. ശരിയായ രീതിയിൽ മരങ്ങൾ നട്ടു വളർത്തുന്നതിലൂടെ ഒരു പരിധി വരെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ നമുക്ക് കഴിയും. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്ത് നമുക്ക് ശ്വസിക്കുവാൻ ആയി ഓക്സിജൻപുറത്തുവിടാൻ ഇതിന് കഴിയും എന്നുള്ളതിനാൽ ആണിത്. കണ്ടൽവനങ്ങളുടെ പ്രത്യേകതകളെ കുറിച്ച് നാം മനസ്സിലാക്കിയതാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ സൂക്ഷിക്കുന്നതാണ്. ഇങ്ങനെ ആരോഗ്യകരമായ ഒരു പരിസ്ഥിതി, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാൻ കഴിഞ്ഞാൽ നമുക്ക് രോഗംവരാതെ രക്ഷ നേടാൻ കഴിയും. വ്യക്തിശുചിത്വം എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത് ശരീരവും മനസ്സും ശുദ്ധിയായി സൂക്ഷിക്കുക എന്നതാണ്. നമ്മുടെ ദിനചര്യകൾ തന്നെ വ്യക്തി ശുചിത്വത്തിനും വേണ്ടിയുള്ളതാണ്. പരിസര ശുചിത്വം എന്നത് നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഭക്ഷണാവശിഷ്ടങ്ങളും മറ്റും വലിച്ചെറിയാതെ ഇരിക്കുന്നതും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതും പരിസര ശുചിത്വത്തിന് അത്യന്താപേക്ഷിതമാണ്. ശുചിത്വത്തിന് ഏറ്റവും പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയുടെ ഭീഷണിയിലാണ്. ഈ രോഗത്തിൽ നിന്ന് രക്ഷപ്പെടുവാൻ നാമെല്ലാം വീട്ടിൽ ഇരിക്കുമ്പോഴും പുറത്തിറങ്ങി പ്രവർത്തിക്കേണ്ടി വരുന്നവർ ചെയ്യുന്നത് ആവശ്യമായ സന്ദർഭങ്ങളിലെല്ലാം അവരുടെ കൈ സോപ്പ് ,ഹാൻഡ് വാഷ് മുതലായവ ഉപയോഗിച്ചു ശുചി ആക്കുക എന്നുള്ളതാണ് ഇതിലൂടെ മാരകമായ വൈറസിനെ പോലും ഒഴിവാക്കാൻ കഴിയും എന്നത് ശുചിത്വത്തിന് പ്രാധാന്യം വിളിച്ചോതുന്നു. അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ് പ്രകൃതിജന്യമായ ഭക്ഷണങ്ങൾ. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുകയും ജങ്ക് ഫുഡുകൾ ഒഴിവാക്കുകയും ചെയ്താൽ പ്രകൃതി കനിഞ്ഞു നൽകുന്ന പ്രതിരോധം നമുക്ക് ഉണ്ടാക്കി എടുക്കാൻ കഴിയും എന്നതിൽ സംശയമില്ല
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |