ഗവ യു പി എസ് വിതുര/പ്രവർത്തനങ്ങൾ/2026-27
2026-27 അധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ തന്നെ ഗവൺമെൻറ് യുപിഎസ് വിതുരയിൽ സംഘടിപ്പിച്ചു. വിതുര പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സിന്ധു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നവാഗതരായ കുഞ്ഞുങ്ങളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.125 വർഷത്തിലേക്ക് കടക്കുന്ന സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷിക പരിപാടികൾ 125 ദീപങ്ങൾ കൊളുത്തി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു.